കുഞ്ഞിക്കാറ്റ്
കുഞ്ഞിക്കാറ്റ്
കുഞ്ഞിക്കാറ്റേ വാ വാ വാ
കുഞ്ഞുമാവിൻ ചോട്ടിൽ വാ
പൂവിൻ മണം കൊണ്ടുവാ
പാട്ടുപാടി താ താ താ
മഞ്ഞുതുള്ളി ചിരിച്ചപ്പോൾ
മാമരങ്ങൾ ഉണർന്നപ്പോൾ
കിളിക്കുഞ്ഞുകൾ പാടുമ്പോൾ
കുഞ്ഞുമനം ചിരിച്ചപ്പോൾ
തുമ്പിപ്പൂവിൻ ചിറകിലായ്
തൂവൽ പോലെ പറന്നിടാം
മേഘത്തോണി ഏറിവരാം
മിന്നാമിന്നിയെ കാണുവാൻ
അമ്മതൻ മുത്തം കിട്ടുമ്പോൾ
ആകാശവും ചിരിക്കും
കുഞ്ഞുനാളിൻ ഓർമ്മകൾ
കൂടെയെന്നും നിൽക്കുമല്ലോ
രചന
ജീ ആർ കവിയൂർ
08-10-2026
തിരുവല്ല, കവിയൂർ
Comments