അനുരാഗരാഗം ( പ്രണയ ഗാനം)
അനുരാഗരാഗം ( പ്രണയ ഗാനം)
പല്ലവി
നീ പാടും പാട്ടിന്റെ
ഈണത്തിൽ ഞാനൊന്ന്
മൂളിനോക്കി മെല്ലെ,
രാഗമറിയില്ലെങ്കിലും
ഉള്ളിലെ അനുരാഗം
പാടിപ്പോയി ഞാൻ...
ചരണം 1
ഓർമ്മകളുടെ കുപ്പിവളകൾ
വീണുടഞ്ഞ നേരം,
കഴിഞ്ഞുപോയ നാളുകളെല്ലാം
മിഴികളിൽ തെളിഞ്ഞു.
പുസ്തകത്താളിലെ വരികൾ
അറിയാതെ ചൊല്ലി,
മറന്നുപോയൊരു ഗാനം
ഒന്നുറക്കെ പാടിപ്പോയി...
ചരണം 2
നിലാവുദിച്ചിട്ടും,
നിഴൽ പരന്നിട്ടും,
നിദ്രയെന്നെ തേടിയെത്തിയില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ
മറക്കാനാവാത്ത നാളുകളെല്ലാം
കൺമുന്നിലൂടെ കടന്നുപോയി...
ചരണം 3
പകലോൻ വന്നു മെല്ലെ
തൊട്ടുതലോടിയപ്പോൾ,
നിന്റെ സാമീപ്യമെന്ന്
വെറുതേ ഞാൻ കരുതി.
അറിയാതെ ചുണ്ടിലൊരു
പുഞ്ചിരി വിരിഞ്ഞു,
എന്നാലും നിന്നെയൊന്ന്
കണ്ടിരുന്നെങ്കിൽ...
ഈ ജന്മം ധന്യമായേനെ!
രചന: ജീ ആർ കവിയൂർ
തീയതി: 09-10-2026
(തിരുവല്ല, കവിയൂർ)
Comments