മാലാഖക്കുഞ്ഞിൻ കാതുകുത്ത്
മാലാഖക്കുഞ്ഞിൻ കാതുകുത്ത്
മാനത്തൊരു കുഞ്ഞിക്കിളിക്ക്
മുത്തണിയിക്കും രാവിൽ
മിന്നിത്തിളങ്ങും താരങ്ങളെല്ലാം
മുത്തം കൊടുക്കും നേരം
അമ്പിളിയമ്മ മടിയിലിരുത്തി
അരുമക്കുഞ്ഞിനെ താലോലിച്ചു
മേഘത്തൊട്ടിൽ മെല്ലെയുലഞ്ഞു
മാരിവില്ലും പുഞ്ചിരിച്ചു
കാതിലണിഞ്ഞൊരു പൊൻകുണുക്കിൽ
കണ്ണിലുദിച്ചൊരു നാണം
കുഞ്ഞിക്കവിളിൽ മുത്തമിടാനായ്
കാറ്റും വന്നൊരു നേരം
താരാട്ടുപാടും താരക്കുഞ്ഞുങ്ങൾ
തങ്കനിലാവിൻ ചോട്ടിൽ
സ്നേഹം നിറഞ്ഞൊരു സ്വപ്നലോകം
കുഞ്ഞിനായ് പൂത്തു രാവിൽ.
രചന: ജീ ആർ കവിയൂർ
തീയതി: 11-10-2026
(തിരുവല്ല, കവിയൂർ)
Comments