നാദബിന്ദു കലാധരീ (ദേവീസ്തുതി)
നാദബിന്ദു കലാധരീ (ദേവീസ്തുതി)
പല്ലവി
നാദബിന്ദു കലാധരീ, നാരായണപ്രിയേ ഭഗവതീ, നാഗാഭരണഭൂഷിതേ ദേവീ, നാമങ്ങൾ ജപിക്കുന്നേൻ ഈശ്വരീ!
ചരണം 1
വാഗ്ദേവതേ വരദായിനീ, വാണിയിൽ നിറയണേ ജഗദംബികേ, വേദാന്തസാരസ്വരൂപിണീ, വിശ്വം പുലർത്തും മഹേശ്വരീ!
ചരണം 2
ശംഖനാദത്തിൽ ചൈതന്യമായ്, ശാരദേ നീയെന്നിൽ നിറയണേ, സങ്കടമകറ്റി സദയം നീ, സന്മാർഗം കാട്ടണേ ഭഗവതീ!
ചരണം 3
ദീപങ്ങൾ തെളിയും തിരുനടയിൽ, ദിവ്യപ്രഭ ചൊരിയും ദേവിയേ, ഭക്തിയിൽ അലിയും ഹൃത്തിൽ, ഭവതാരിണിയായി നീ അണയണമേ !
ചരണം 4
അജ്ഞാനമകലും തിരുനാമം, അനുദിനം പാടും എൻ നാവിൽ, അമ്മേ കൃപാകടാക്ഷമേകി, അഭയം നൽകണേ ജഗദംബേ!
രചന: ജീ ആർ കവിയൂർ
തീയതി: 11-10-2026
(തിരുവല്ല, കവിയൂർ)
Comments