ജീവിതത്തിലെ കയ്പേറിയ സത്യം
ജീവിതത്തിലെ കയ്പേറിയ സത്യം
ചെരിപ്പിന് വിലയേറെയായാലും വഴി തെറ്റിയാൽ ലക്ഷ്യത്തിലെത്തില്ല, എത്ര വേഗത്തിൽ നടന്നാലും തെറ്റായ പാതയിൽ വിജയം തേടാനാവില്ല.
പണമുണ്ടാകാം കോടികളോളം, മേനിയിൽ വിലയേറിയ വസ്ത്രങ്ങളാകാം, ലോകമറിയും വലിയ പേരുമാകാം, എന്നാലും മനസ്സിൽ ശാന്തിയുണ്ടാകണമെന്നില്ല.
ഓർക്കുക, ലോകം നിങ്ങളെ സമ്പത്തിന്റെ പേരിൽ തിരിച്ചറിഞ്ഞേക്കാം, എന്നാൽ ജീവിതം നിങ്ങളെ അളക്കുന്നത് നിങ്ങൾ എടുക്കും തീരുമാനങ്ങളാലാണ്.
മറ്റുള്ളവരെ തോൽപ്പിക്കാനായി സ്വന്തം വഴികൾ മറന്നുപോകരുതേ, ലക്ഷ്യത്തിലെത്താൻ വൈകുന്നതല്ല തോൽവി, തെറ്റായ ലക്ഷ്യത്തിലെത്തുന്നതാണ് വലിയ തെറ്റ്.
രചന: ജീ ആർ കവിയൂർ
12-10-2026
(തിരുവല്ല, കവിയൂർ)
Comments