മറക്കുക അത്ര എളുപ്പമല്ല

മറക്കുക അത്ര എളുപ്പമല്ല
എല്ലാവരും പറയുന്നു അവളെ മറന്നുകളയാൻ,
പറയാൻ എളുപ്പമുള്ളതുപോലെ
മനസ്സിൽനിന്നൊരു സ്നേഹം മായ്ക്കുക
അതെത്ര എളുപ്പമായിരുന്നെങ്കിൽ!

പിരിഞ്ഞുപോയ വഴികളിൽ
ഇന്നും കാത്തിരിപ്പുണ്ട് കണ്ണുകൾ,
പറഞ്ഞുതന്ന വാക്കുകളുടെ നിഴലിൽ
നിശ്ശബ്ദമാകുന്നു രാത്രികൾ.

കാലം കടന്നുപോകുന്നുവെങ്കിലും
ചില ഓർമ്മകൾ മങ്ങാറില്ല,
ഹൃദയത്തിൽ പതിഞ്ഞ സ്നേഹത്തിന്
വിടപറയാൻ വാക്കുകളുമില്ല.

ഒരിക്കൽ ചേർത്തുപിടിച്ച സ്വപ്നങ്ങൾ
എങ്ങനെ പിരിച്ചുവിടും മനസ്സിൽനിന്ന്?
ചില ബന്ധങ്ങൾ അകന്നുപോയാലും
അവശേഷിക്കും സ്നേഹം നിശ്ശബ്ദമായി.

മറക്കണമെന്ന് പറയുന്നവരോട്
എന്താണ് മറുപടി പറയുക?
ഹൃദയം സ്വന്തമാക്കിയൊരാളെ
മനസ്സിന്റെ വാതിൽ അടച്ച് എങ്ങനെ മറക്കും?

രചന
ജീ ആർ കവിയൂർ
08-10-2026
തിരുവല്ല, കവിയൂർ

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത