എൻ്റെ വാക്കുകൾ

എൻ്റെ വാക്കുകൾ 

എൻ്റെ വാക്കുകൾ വെറും വാക്കുകളല്ല  
ഹൃദയത്തിൽ നിന്നും ഉള്ള കവിതകളാണ്  

നിന്റെ മുഖം കണ്ടാൽ ഞാൻ ഹൃദയം കൊള്ളുന്നു  
കണ്ണുകൾ കണ്ടാലോ മയങ്ങുന്നു  

നിന്നെ കാണാതെ ജീവിക്കാൻ കഴിയില്ല  
സ്നേഹം ഇല്ലാതെ ഞാൻ നിലനിൽക്കില്ല  

ചിരി കണ്ടാൽ സന്തോഷം നിറയുന്നു  
കരച്ചിൽ കേൾക്കുമ്പോൾ വേദനയാകുന്നു  

കൂടെ ഉണ്ടായാൽ സുഖം തോന്നുന്നു  
പോയാലോ ഏറെ ദുഃഖിതനാകുന്നു  

ആശ്വാസവും ആനന്ദവും നൽകുന്നു നിൻ സമീപ്യം,  
ജീവിതത്തിന്റെ സാന്നിധ്യമാണ് നീ,  

എൻ ഹൃദയത്തിന്റെ സംഗീതം നീ,  
എന്നെ മറന്നില്ലെങ്കിൽ, ഞാനൊരു നക്ഷത്രം   

ജീ ആർ കവിയൂർ
30 08 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “