ഓർമ്മയിലെ പേരുമ
ഓർമ്മയിലെ പേരുമ
ഉള്ളവനെപ്പോഴും ഓണം
ഇല്ലാത്തവനെപ്പോഴും നട്ടോട്ടം
പാട്ടിൻ്റെ താളം പിടിക്കും വയറും
നിറയുന്ന അകക്കണ്ണീരിനുപ്പു രസം
ഓണ നിലാവിൻ്റെ ചാരുത
ഊയലാടുന്നോർമ്മയുടെ ബാല്യം
പൂവിളിയും തുമ്പി തുള്ളലും
ഗതകാലത്തിൻ മധുരം നിറച്ച്
മാവേലിയും ഓർമ്മകളിൽ എത്തും
ആവശ്യങ്ങൾക്കായി നിലം വിടുമ്പോൾ
പൂക്കളങ്ങൾ തളിരായ് സന്തോഷം
ഒരുമയുടെ പെരുമയിൽ നാളുകൾ കടന്നു
കിണർ നിറഞ്ഞു മഞ്ഞുപാടങ്ങളും
തിരുവോണം കൊണ്ടാടാൻ കൂട്ടായ്മ
സുഗന്ധം നിറച്ച പായസത്തിൻ രുചി
കുടുംബം കാത്തിരുന്ന നാടൻ വിഭവം
കന്നി കാളയുടെ മിടുക്കൻ കളി
കുട്ടികൾ സന്തോഷത്തോടെ ചിരിച്ച
പഴയ ഓണത്തിന്‍റെ കാലം
ഇന്നലകളിൽ ഇനി മാത്രമോര്മ.
ജീ ആർ കവിയൂർ
21 08 2024
.
Comments