തേടിയലഞ്ഞു കവിതക്കായ്

തേടിയലഞ്ഞു  കവിതക്കായ്

ഓരോ മഴയും പെയ്തൊഴിഞ്ഞു 
ഓർമ്മകൾ മാത്രം ഈറനണിയിച്ചു 
നോവിൻ നെരിപ്പോട് വെന്തുരുകി 
ഇടനെഞ്ചിൽ മിടിച്ചു ഇടക്കയൊന്ന്
 
തൂലികക്കു പ്രായമേറിയെങ്കിലും
തെളിയാതെയായി മനസ്സു മാത്രം 
വാക്കുകൾ കവിതയുമായ് പിണങ്ങി
വരികൾ കൊഞ്ചനം കാട്ടിമെല്ലെ

വീട്ടുകാരും നാട്ടുകാരും പഴിച്ചു
വൃദ്ധനായി കാല്പാടുകൾ പിഴച്ചു
കാത്ത് കിടന്നു അവസാന വാക്കിനായ്
മരവും രണവും മണവുമറ്റ് മരണമെത്തി

എഴുതി തീർന്ന വരികൾ തമ്മിൽ
അടക്കം പറഞ്ഞു കിട്ടാതെ പോയല്ലോ
താമ്ര പത്രവും പെരുമയും പേരും
അവസാനം ഒരു പിടി ചാരം മാത്രം

പഞ്ചഭൂതങ്ങൾ പഞ്ചഭൂതങ്ങളിൽ ലയിച്ചു
പത്രമാസികകളിൽ മത്സരിച്ചു എഴുതി
പാവം കവിയുടെ ആത്മാവ് അലഞ്ഞു
പുനർജന്മം തേടിയലഞ്ഞു  കവിതക്കായ് 

ജീ ആർ കവിയൂർ
22 08 2024 



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “