കേൾക്കാതെ പോയ പാട്ട്

കേൾക്കാതെ പോയ പാട്ട് 
ഇന്നു നീ കേൾക്കുമ്പോൾ 
ഓർക്കുന്നുണ്ടോ ആവോ 
കഴിഞ്ഞു കൊഴിഞ്ഞ കാലം 
കണ്ണുകൾ കൊണ്ടു
കഥകൾ മെനഞ്ഞതും

ചിറകടിച്ചകന്ന ശലഭങ്ങൾ 
മുറിവേറ്റ നോമ്പരങ്ങൾ 
പലതും മറന്നുവോ 
മധുരമായ് പുഞ്ചിരിച്ച നാളുകൾ 

മഴയായി വീണ പൊന്മണികൾ 
കണ്ണീർ നനയുമോ ഇപ്പോഴും 
പറന്നുപോയ ആ സ്വപ്നങ്ങൾ 
വീണ്ടും വരുമോ പൂക്കാലം 

പ്രണയത്തിൻ പാട്ടൊരുക്കി 
മിണ്ടാതെ നിന്ന നിന്നെ തേടി 
ഇന്നും മറക്കുമോ മനസ്സിൽ 
വസന്തത്തിൻ ചിറകുകൾ.

ജീ ആർ കവിയൂർ
12 08 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “