കണ്ടു നിന്ന് കണ്ണ് നിറക്കുന്നു
പാടുവതാരോ നീയാരോ
പാട്ടിൻ്റെ ഈണം നിറയുന്നു
എന്നിൽ ഉതിരും പ്രണയ ഗീതകം
വീണ്ടും മറക്കാതിരിക്കാൻ ആകുമോ നിനക്കെന്റെ ഹൃദയത്തിൽ നിന്ന്
ഓർമ്മതൻ തീരത്ത് കാത്തിരിക്കുന്നു
പെയ്ത് പോയ വർഷമേഘങ്ങളുടെ
കണ്ണുനീർ തോരുമുൻപേ നീ ഒന്ന്
മടങ്ങി വരുമോയീ മനസാം
ഉഷരഭൂവിനു കുളിർ പകരുവാൻ
ആടി ഉലയും തിരമാലകൾ
അലറി അടുക്കുന്നു തീരമാം
നിന്നരികത്തു വന്നു പോകുന്നു
വിരഹത്തിന് രാഗവുമായ്
കണ്ടു നിന്ന് കണ്ണ് നിറക്കുന്നു ഞാനും
ജീ ആർ കവിയൂർ
04 08 2024
Comments