ഉള്ളിലുണ്ടെന്ന് നീയെന്നെറിയാതെ

ഉള്ളിലുണ്ടെന്ന് നീയെന്നെറിയാതെ 
ഉലകമാകെ ഉഴറി നടന്നുവല്ലോ 
ഉലകത്തെ പരിപാലിക്കുന്നോനെ 
ഉണ്ണിക്കണ്ണനായവനെ വിഷ്ണോ 

ഉറിയിലെ വെണ്ണകട്ടത്തിന് അമ്മ
ഉരലിൽ കെട്ടിയിട്ടപ്പോൾ 
ഉണ്ണി കണ്ണാ നീ ഉരലും വലിച്ചു കൊണ്ട് ഗോകുലമാകെ നടന്നവനെ കണ്ണാ

ഉണ്ണിവായിലെ മണ്ണൂകാണാനമ്മക്കു
ഉലകമായ ഉലകം ഉള്ളിലെന്ന് 
ഉണ്മയായ പ്രപഞ്ചം മുഴുവൻ 
ഉള്ളിലെന്നു കാട്ടി കൊടുത്തവനെ കണ്ണാ

ജീ ആർ കവിയൂർ 
01 08 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “