പ്രിയയായ്, നീ മാറുമോ?

പ്രിയയായ്, നീ മാറുമോ?

നിൻ നിഴലായി മാറി ഞാൻ  
നിണമണിഞ്ഞു കാൽപ്പാദങ്ങളിൽ  
നിറം മങ്ങാത്തോർമ്മകളാൾ  
നയിപ്പുയീ ജീവിത യാത്രകളിൽ

എവിടെനിന്നോ കേട്ടു ശബ്ദങ്ങൾ,  
സുമധുരം സുന്ദരമായ് വാതിലിനിപ്പുറം  
എനിക്ക് മാത്രം കേൾക്കാം  
ഹൃദയത്തിൽ നീ എഴുതി വെച്ചൊരു  
പ്രണയത്തിന്റെ കഥകൾ നീർത്തു

ഓർമ്മകളിൽ ഞാൻ നിന്നെ വരയ്ക്കുന്നു  
നിഴൽമിഴികൾ കണ്ടു പ്രണയിക്കുന്നു  
നിറങ്ങൾ മായാതെ നിൻ മുഖരാഗം  
എന്നിൽ നിറഞ്ഞു, പൂക്കൾ പോലെ

കാറ്റിന്റെ താളങ്ങൾ മനസിലിടറി  
മധുരമായ് പാടി നീയോടായ്, ഒളിച്ചു  
ഈ യാത്രകളിൽ നീയെപ്പോഴുമെൻ  
പ്രിയയായ്, നീ മാറുമോ?

ജീ ആർ കവിയൂർ
24 08 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “