നിറഞ്ഞൊഴുകുന്നു ആകാശം
നിറഞ്ഞൊഴുകുന്നു ആകാശം
നീയറിയാതെ
നിന്റെ നിഴലറിയാതെ
നിന്നെ പിന്തുടർന്നു
നിലാവിലാകെ നിനക്കായ്
നിറവിൽ നിന്നൊരു നിശ്വാസം
മിഴികൾ തുറന്നു പകർന്നുവോ
നിശ്ശബ്ദമായി നിന്നെ തേടി
ആകാശം കാണായ് തിരിയുന്നു
മഴയിലായ് നനഞ്ഞ് നിന്നൊരു
സ്വപ്നം പോലെ നിറഞ്ഞ് മനസ്സിൽ
പുഴ വഴി നീന്തിയൊളിച്ചു
നീ കാണാതെ ഞാൻ നിന്നെ കണ്ടു
നിൻ കൈ തഴുകിയ സ്നേഹത്തിൻ
തരംഗമാകെ മറന്നുപോവെ
ഹൃദയത്തിലൊരു പ്രണയ കൂജനം
നിറഞ്ഞൊഴുകുന്നു ആകാശം
ജീ ആർ കവിയൂർ
23 08 2024
Comments