നീയില്ലാതെ

നീയില്ലാതെ വസന്തമപൂർണ്ണം! അഞ്ജനമില്ലെങ്കിൽ
മിഴികളപൂർണ്ണം!
പുഞ്ചിരിയില്ലാതെ
പൂവെങ്ങനെ വിടരും?
പാതിയില്ലാതെ ജീവിതം ധന്യമോ?

ശ്രുതിയില്ലാതെ
രാഗമുണ്ടോ?
സ്വരമില്ലാതെ താളമുണ്ടോ?
നൂപുരമില്ലാതെ
നൃത്തമുണ്ടോ?
സൂര്യനില്ലെങ്കിൽ
ചന്ദ്രനുണ്ടോ?

സ്വപ്നങ്ങളില്ലാതെ
ഉറങ്ങുന്നതെങ്ങനെ?
പ്രതീക്ഷയില്ലാതെ
ആസ്വാദനമെങ്ങനെ?
ഹൃദയമിടുപ്പില്ലാതെ
പാടുന്നതെങ്ങനെ?
സ്നേഹമില്ലാതെയീ
ലോകം നിലനിൽക്കുമോ?

 ജി ആർ കവിയൂർ
  06 08 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “