നാടൻപാട്ട്.

നാടൻപാട്ട്.


തന്നാരോ താനംന്നാരോ താനാരോ തന്നരോ.. ഗംഗ്
തന്നാരോ താനംന്നാരോ താനാനാരോ..(2)

തിനകൊയ്യുംവയലുകളെല്ലാം തരിശായല്ലോ
തത്തപ്പെണ്ണവളിന്നും
വന്നില്ലല്ലോ!(2)

തണലായത്തണലുകളെല്ലാം 
വെയിൽതിന്നുതീർത്തല്ലോ  
കുളിരായ കുളിരൊക്കെ,
ഓർമ്മകളല്ലോ! (2)

മലയാളത്തറവാടുകളോ  
മണ്ണായി,മാറീലോ
നന്മച്ചിരാതുകളെല്ലാം
മങ്ങിയല്ലോ!(2)

ഗാനങ്ങൾ പാടാനായ് 
കോകിലവും വന്നില്ല!
നാടൻ-
പാട്ടിൻ്റെ മധുരം മാഞ്ഞും പോയേ!(2)

തന്നാരോ താനംന്നാരോ താനാരോ തന്നരോ.. 
തന്നാരോ താനംന്നാരോ താനാനാരോ..(2)


ജീ ആർ കവിയൂർ

06 08 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “