സ്വരാക്ഷരത്തിലൊരു അഹം

സ്വരാക്ഷരത്തിലൊരു അഹം

അമ്മുണ്ടുറങ്ങുവാൻ  
അമ്മയുടെ മടിതട്ടിലേറാൻ
അടങ്ങാത്ത ആഗ്രഹമിന്നും
അറിവില്ലാഴമയുടെ അതിരുകൾ
അറിയാതെ പോകുന്നവല്ലോ

ആനയോളം വളർന്നിട്ടും
ആമയായ് ഇഴയുന്നുവല്ലോ
ആകാശത്തിൽ ഞാൻ മാത്രം ഉയരാൻ  

ഇന്നും ഞാൻ വലിയവനെന്നു കരുതുന്നു  
ഈ ലോകത്ത് ഞാൻ മാത്രം സ്നേഹിതൻ  

ഉന്നതിയിൽ ഞാൻ ഒരിക്കലും വീഴില്ല  
ഊർജ്ജം നിറഞ്ഞ ഞാൻ മാത്രം തിളങ്ങുന്നു  

എനിക്കു മാത്രം അധികാരം വേണം  
ഏത് വഴിയിലും ഞാൻ മുന്നേറുന്നു  
ഐശ്വര്യങ്ങൾ എന്റെ കൈകളിൽ  
ഒറ്റപ്പെടലിൽ ഞാൻ മാത്രം സന്തോഷിക്കുന്നു  
ഓർമ്മകളിൽ ഞാൻ മാത്രം ശക്തിവാൻ  
 ഔന്നതിയിൽ ഞാൻ മാത്രം നിലകൊള്ളുന്നു  

ൠ ൡ സൗകര്യ പൂർവ്വമെൻ്റെ ഇഷ്ടത്തിന് ഒഴിവാക്കുന്നു 

അമ്പലത്തിൽ ഞാൻ മാത്രം ആരാധന  
അഹങ്കാരത്തിൽ ഞാൻ മറഞ്ഞിരിക്കുന്നു  

ജീ ആർ കവിയൂർ
31 08 2024
1:40 am

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “