ഏകാന്തതയുടെ തീരത്ത്
നിന്നെയിത്രയേറെ
ഞാനാഗ്രഹിച്ചിരുന്നു
ദൂരെ നിന്നുനോക്കി
നിർവൃതി കൊണ്ടിരുന്നു
ഇന്നുമെൻ മനസ്സിൽ
ചില്ലിട്ട് നിൻ ചിത്രം
ആരുമറിയാതെ
സൂക്ഷിച്ചു പോരുന്നു
ഓരോ നിമിഷവും
നിന്നെ ഓർക്കുന്നു
നിൻ്റെ ഗന്ധമെന്നെ
അസ്വസ്ഥനാക്കുന്നു
എൻ്റെ ഹൃദയമിടിപ്പുകൾ
നീ കേൾക്കുന്നില്ലല്ലോ
ഓരോ തുടിപ്പുകളിലും
നിൻ്റെ നാമം കേൾക്കുന്നു
ഏതു വഴികളിൽ നീ
ചുവടു വെക്കുന്നുവോ
എൻ്റെ ദൃഷ്ടി അവിടെ
ഉണ്ടാവുമല്ലോ പ്രിയതെ
നീയില്ലാതെ ജീവിതം
ദുഷ്‌ക്കരമാവുന്നല്ലോ
ഇത് സത്യമാണ് ഞാൻ
എൻ ഹൃദത്തിൽ തട്ടി പറയുന്നു
ഒരുവട്ടമെങ്കിലും നാം വീണ്ടും
കണ്ടു മുട്ടുകിലെന്നു ഉള്ള
കനവോടെ കഴിയുന്നീ
ഏകാന്തതയുടെ തീരത്ത്
ജീ ആർ കവിയൂർ
25 08 2024
Comments