ഭൂമിക്ക് ഭാരമാവാതെ.....

ഭൂമിക്ക് ഭാരമാവാതെ.....

സോപാനപ്പടിയിൽ നിന്ന്
ഗീതികൾ കെട്ടപ്പോളൊന്നു 
അറിയാതെ ഓർത്തു പോയി
നിന്നെ ഞാനൊന്നു ഓർത്തുപോയ് 

ഇടനെഞ്ചിൽ മിടിക്കും പോലെ
നിന്നിൽ നിന്നും ഉതിരുമാ താളം
ഇടംവലം തലക്കലിൽ സൂര്യചന്ദ്രന്മാരും
ഇഴചേർത്ത് കോർക്കുമാറു ദ്വാരങ്ങളാം പുരാണങ്ങളും

വേദങ്ങളുടെ സങ്കൽപ്പങ്ങളായി 
നാലു ജീവകോലുകളിൽ  കോർക്കും
കുന്നരിയായ് പൊടിപ്പുകൾ അറുപത്തിനാല്
കലകളും ചേർന്ന് താളം കൊട്ടുമ്പോൾ 

മനസ്സും ശരീരവും സമർപ്പിച്ചു
ദേവ സ്തുതി കഴിഞ്ഞു സത്യമുള്ളവയെ
ആകാശവും ഭൂമിയിലുംതൊടാതെ 
ഇടക്ക് തൂക്കി നിർത്തുന്ന വാദ്യത്തിന് 
പേര് ഇടക്ക എന്നല്ലോ പറയുക 

ജീ ആർ കവിയൂർ
03 08 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “