ജീവിത ചക്രം
അപ്പന് പൂപ്പ് പിടിക്കുമ്പോൾ
അപ്പൂപ്പമാകുന്നു
അമ്മ ഊമ ആകുമ്പോൾ
അമ്മൂമ്മ ആകുന്നു
ചേട്ടൻ ചേഷ്ടകൾ കാട്ടി അമ്മാവനും
ചിട്ടപ്പടി ചിറ്റപ്പനുമൊക്കെയാവുന്നു
ചേച്ചിയോ പേരമ്മയും കുഞ്ഞമ്മയുമായി
അമ്മായിയും അമ്മായിയമ്മയുമൊക്കെ
ജീവിത ചക്രങ്ങൾ തിരിയുമ്പോൾ
ഓരോന്നുമായി മാറുന്നുവല്ലൊ
പ്രകൃതിയുടെ രഹസ്യങ്ങൾ പലതും
പരസ്യമാകുമ്പോൾ കാര്യങ്ങൾ
കൈവിട്ടു പോകുന്നുവല്ലോ
ജീ ആർ കവിയൂർ
19 08 2024
Comments