താരാട്ടുപാടുവാൻ
താരാട്ടുപാടുവാൻ അമ്മയുണ്ടല്ലോ
തണലായി അച്ഛനുമൂണ്ടല്ലോ
തോളിലേറ്റാനപ്പൂപ്പനുമൂണ്ടല്ലോ
താങ്ങായി നടത്താനമ്മൂമ്മയുമുണ്ടല്ലോ
കണ്ണും പൂട്ടിയുറങ്ങു ഉറങ്ങ്
ആരോ ആരോ ആരാരിരാരോ
ആരോ ആരോ ആരാരിരാരോ
ഉണരുമ്പോൾ അമ്മ ഇങ്കു കുറുക്കിയും
ഉണ്ടേ അപ്പൂപ്പൻ ആനകളിക്കാനും
പല്ലില്ലാ മോണ കാട്ടി ചിരിക്കും
നീയുമമ്മുമ്മയും
അച്ഛൻ വരുമ്പോൾ കൊണ്ടുവരും കൊച്ചുടുപ്പ്
കണ്ണും പൂട്ടിയുറങ്ങുറങ്ങ് തങ്കം
ആരോ ആരോ ആരാരിരോ
ആരോ ആരോ ആരാരിരോ
ഉണ്ണിക്കാൽ വളരേ ഉണ്ണി കൈവളരെ
ഊഞ്ഞാലാട്ടിയും വാലാട്ടി പൂച്ചയും
തത്തമ്മ കിളിയെയും
പൂവാലി പശുവിനെയും കാട്ടിത്തരാം
കണ്ണും പൂട്ടിയുറങ്ങുറങ്ങ് തങ്കം
ആരോ ആരോ ആരാരിരോ
ആരോ ആരോ ആരാരിരോ
ജീ ആർ കവിയൂർ
08 08 2024
Comments