ശ്രാവണപ്പൂവേ തുമ്പപ്പൂവേ
ശ്രാവണപ്പൂവേ തുമ്പപ്പൂവേ
മാനസസരസ്സിൽ വന്നു നീ
തുമ്പിതുള്ളിക്കളിച്ചാമോദം
പൂവിളിയുണർന്നു നാടാകെ
മധുരമുയരുന്ന ഓണത്തിൻപുലരി തേടിവന്നോ , ചിരിയുമായി
പുല്കുന്നു നെറ്റിയിൽ കാറ്റേ നീ,
പുലരിയുണർന്നു പാടിയല്ലോ!
ഓണപ്പൂക്കളമാകും ജീവിതം
മണ്ണിൽ വിരിയുമ്പോൾ വീണ്ടും
മഴമുകിലിൻ സ്വരത്തിൽ
മണ്ണിനു സ്നേഹമേകി വന്നു
മനസ്സിൽ നിറയും ഓർമ്മകളുമായ്,
മണ്ണിനോടൊപ്പം മല്ലടിച്ച്
ഉത്സാഹത്തോടെ പാടിയാടി,
നാടാകെയാഘോഷനിറവോടെ
ഓണത്തെ വരവേൽക്കാം!
ജീ ആർ കവിയൂർ
24 08 2024
Comments