സ്നേഹാർദ്രമാമൊരു സത്യം.
സ്നേഹാർദ്രമാമൊരു സത്യം.
മയങ്ങിഞാനങ്ങു കണ്ണാ
മധുരമാം ഓടക്കുഴൽ വിളിയിൽ
മനസ്സിൽ നിറയുന്ന നിൻ രൂപം
മറക്കുവാനാവുന്നില്ലല്ലോ കണ്ണാ
കുളിർ കാറ്റിനൊപ്പം നിൻ
മൃദുലമായ കാലോച്ച കണ്ണാ
നിൻ ഗോരോജനത്തിൻ ഗന്ധം ഹൃദ്യം
കുളിരുണർത്തുന്ന നിൻ സ്നേഹാർദ്രം
മറക്കുവാനാകുമോ കണ്ണാ
കണ്ണിൻ കുളിരിൽ കണ്ണ് നിറഞ്ഞു
മനസ്സിലൊരു മധുരം
കമലം വിരിയും പോലെ രാധയും
തൻ പ്രിയയോടുമുയർന്നോരു
സ്നേഹാർദ്രമാമൊരു സത്യം.
ജീ ആർ കവിയൂർ
26 08 2024
Comments