കർക്കിടകമകന്നു ചിങ്ങം വരവായ്
കർക്കിടകമകന്നൂ, വരവായി ചിങ്ങം!
ചിങ്ങമാസമിങ്ങു വരവായ്
ഓണക്കാലം കൊണ്ടാടാൻ
പൂക്കളമൊരുക്കിനിറയ്ക്കും നാളുകൾ
പുതിയ പാട്ടുകൾപാടും നമ്മളെല്ലാം...
തിരുവോണമെത്തും
സന്തോഷം നിറയും,
പാട്ടും കളിയും കൂട്ടായ്മയുമുണ്ടാവുന്നേരം,
മാവേലി വരവായി നാടിനു നന്മയേകുമോണം കൊണ്ടാടുവാൻ;
ചിരി നിറയ്ക്കുവാൻ!
വയനാട്, കിഴക്കുനിന്നെത്തിയ തുയരം
മണ്ണിലെഴുതിയകഥകളെയെങ്ങിനെ
മറക്കാതിരിക്കും!
സമൃദ്ധിയും സ്നേഹവും നമുക്കു കൂട്ടായ്
ചിങ്ങമാസം, നന്മയിൽ നാടോടിയ കാലത്തിനോർമ്മയായി....
ജീ ആർ കവിയൂർ
16 08 2024
Comments