പാപഹാരാ
പാപഹാരാ
അരയാലിലയിൽ കാൽവിരലുണ്ട്
അരമണികിങ്ങിണി കിലുക്കികൊണ്ട്
ആ രൂപം കാണുവാൻ എത്ര കൊതിച്ചു ഞാൻ
ആരോമലുണ്ണി കണ്ണാ കൃഷ്ണാ അമ്പാടി കണ്ണാ
ഓടക്കുഴലിന്റെ മാധുര്യമേകി
ഓർത്തൊരു പ്രേമമീ പാപഹാരാ
കണ്ണീരോടെ ഞാൻ കാത്തിരുന്നു നീയാ
ആരോമലുണ്ണി കണ്ണാ കൃഷ്ണാ അമ്പാടി കണ്ണാ
മന്ദാര പൂക്കൾ കോർത്തുകൊണ്ട്
മന്ദഹാസ നവനീതം കണ്ട് നിന്നരികത്ത് നിൽക്കാൻ
മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പാപഹാരാ
ആരോമലുണ്ണി കണ്ണാ കൃഷ്ണാ അമ്പാടി കണ്ണാ
ഉണ്ണിക്കണ്ണൻ കരളിൽ വിരിയാൻ
ഒരുമൊഴി തരൂ നിൻ ശരണം തേടാൻ
ഉള്ളിനുള്ളിൽ നിൻ ഭക്തി പാപഹാരാ
ആരോമലുണ്ണി കണ്ണാ കൃഷ്ണാ അമ്പാടി കണ്ണാ
ജീ ആർ കവിയൂർ
26 08 2024
06:56 am
Comments