അമ്മേ തായെ

അമ്മേ തായെ 

ഉയരങ്ങളിൽ നിന്നും 
ഉയരങ്ങളിലേക്ക് നീ 
എന്നെനയിപ്പു അമ്മേ 
എന്നും നീ നയിപ്പു അമ്മേ 

എന്റെ ഇല്ലായ്മകൾ അറിഞ്ഞ് 
കൈത്താങ്ങായ് കാത്തുകൊള്ളുന്നു 
കരുണാമയീ എൻ കാവൽ വിളക്കെ  
കലയുടെ കലവറയിൽ നിന്നും നീ

കനിയുന്നു നിത്യമെനിക്ക് 
ക്ഷതമില്ലാതെ വിരൽത്തുമ്പിൽ 
അക്ഷരങ്ങളായി നിൻ നാമങ്ങൾ 
  പാടി തരുവാനായും നീ 
നാവായി തീരുന്നുവല്ലോ അമ്മേ 

ജീ ആർ കവിയൂർ 
22 08 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “