നോവാർന്ന നിൻ സ്മൃതികൾ

രാക്കുയിലേ നീ ഏറ്റു പാടുമോ 
എൻ വിരഹാർദ്രമാം  ഗാനം 
ഋതുക്കൾ എത്രയോ വന്നുപോകിലും 
ഒഴിയുകയില്ലയീ നൊമ്പരം 

രാപ്പകലില്ലാതെ തീരത്തോട് 
കഥപറഞ്ഞ് തേങ്ങുന്ന കടലിന്റെയും
മലയെ തൊട്ടുരുമീ അകലും 
മഴമേഘങ്ങളുടെ തോരാ കണ്ണുനീർ 

കളകളാരവം പൊഴിച്ച് അരുവിയായി
നദിയായ്  ഒഴുകി 
അങ്ങ് കടലിൽ പോയി 
ചേരുമ്പോഴും മാറുന്നില്ല സങ്കടം 
അതേ കണ്ണുനീരിനും 
കടലിനുമെന്തെ ലവണ രസം 

കണ്ണീർ വാർന്നു കുന്നിൻ മടിയിൽ 
മണ്ണിൻ  കദന കഥയിത് 
ഞാനോര്‍മ്മിക്കുയുന്നു മധുര
നോവാർന്ന  നിൻ സ്മൃതികൾ

ജീ ആർ കവിയൂർ
01 08 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “