സാമീപ്യം കൊതിച്ചു
ആദ്യം പെയ്ത മഴയിൽ
ഞാനാറിയാതെ അറിഞ്ഞു
മണ്ണിൻ മണത്തിനൊപ്പം
നിന്നോർമ്മകളുടെ സുഗന്ധം
വെയിൽ പെയ്ത് തോർന്ന നേരം
കുളിർക്കാറ്റു വീശിയനേരം
നിൻ പരിരംഭണത്തിൻ
അനുഭൂതി അറിയുന്നു പ്രിയതെ
നിലാവിൻ്റെ ചുംബനം കൊണ്ട്
നിഴൽ വീശിയകന്ന നേരം
വിരഹ വിരഹ വേദനയാലേ
നിൻ സാമീപ്യം കൊതിച്ചു
ജീ ആർ കവിയൂർ
28 08 2024
Comments