കവിത: ജീവിത വരികളിൽ
കവിത: ജീവിത വരികളിൽ
വരി നിൽക്കുമ്പോൾ
കാത്തിരിപ്പിന്റെ അനുഭവം
ആഗ്രഹങ്ങൾക്കായി നാം
എപ്പോഴും കാത്തിരിക്കുന്നു
മനസ്സിൽ കുഴപ്പങ്ങൾ
മറ്റുള്ളവരോട് സഹിരിക്കണം
കൂടിച്ചേരാനുള്ള വ്യഗ്രതകളിൽ
വരി നിൽക്കുമ്പോൾ, ഒരുമിച്ചു
ജീവിതത്തിന്റെ വരികളിൽ
സാഹചര്യങ്ങൾ മാറുന്നു
ജനിമരണങ്ങളിലായ്
അവസാനിക്കാതെ
നീളുന്ന ആഗോള പ്രതിഭാസം
ഒരുപാട് കാത്തിരിപ്പുകൾ
നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്
ജീ ആർ കവിയൂർ
31 08 2024
Comments