നീമാത്രം ചിന്തയിൽ
നിന്നെക്കുറിച്ചെഴുതി പാടുവാൻ
എൻ വിരൽ തുമ്പിൽ നിന്നും
അക്ഷരങ്ങളെന്തേ പിണങ്ങിയോ?
എത്ര ശ്രമിച്ചാലുമെന്തേയി ങ്ങിനെ .
മണിപ്രവാളം പോലെ
നിൻ ചിരി മിഴികളിൽ നിറഞ്ഞു
പകൽ രാത്രി തഴുകിയെങ്കിലും
ഓർമ്മകളുടെ നോവുകുഴച്ചു
പകലിന്റെയും രാത്രിയുടെയും
ഇടവേളയിൽ നിന്നെ ഓർക്കുന്നു
എന്റെ മൗനത്തിൻ കീഴിൽ
പാടാനാവാതെ, മനസ്സ് തേങ്ങുന്നു
എങ്കിലും നീയരികിൽ ഉണ്ടെന്ന
തോന്നൽ
നിൻ സ്വരം കേൾക്കാൻ,
മിഴികൾ തുറന്നിട്ടും,
നിലാവ് വന്നിട്ടും നീമാത്രം ചിന്തയിൽ '.
ജീ ആർ കവിയൂർ
07 08 2024
Comments