ഓർമ്മകളിൽ മധുരമായി.
ഓർമ്മകളിൽ മധുരമായി.
ഞാനൊന്നാദ്യമായ് കരഞ്ഞപ്പോൾ
അമ്മയൊന്നു പഞ്ചിരിച്ചെന്നറിയുന്നു
നിറഞ്ഞ മടിയിൽ പാടി വച്ചു
നിദ്രയിലാഴ്ന്നതും അമ്മയുടെ
ഓർമ്മയിൽ ജീവിച്ചു വളര്ന്നു ഞാൻ
പറവയുടെ കരങ്ങൾ അമ്മയുടെ
ആദ്യനോട്ടത്തിൽ എനിക്ക് കിട്ടിയ
ലോകം മുഴുവൻ അവളുടെ നക്ഷത്ര തിളക്കമുള്ള കണ്ണുകളിലായിരുന്നു
നീരൊഴുക്കിൽ ഒഴുകുന്ന നൗകയെ
പോലെ അമ്മയുടെ ചിറകുകളാൽ
എനിക്ക് കിട്ടിയ പ്രേമവും സ്നേഹവും
ഇനി ഓർമ്മകളിൽ എനിക്ക് മധുരമായി.
ജീ ആർ കവിയൂർ
20 08 2024
Comments