ഓശാന, ഓശാന, ഓശാന!

ഇനിയെനിക്കൊന്നുമേ വേണ്ട നാഥാ,
ശിരസ്സിൽ നിൻ
തൃക്കരങ്ങൾതൻ 
സ്പർശംമതി, നിൻ കൃപമതി!

മോഹങ്ങളാം തിരകൾവന്നെന്നെ
തീരത്തുനിന്നു കൊണ്ടുപോകുമ്പോൾ, 
നീമാത്രമാശ്രയമെന്നുമെൻ ദൈവപുത്രാ! 

മോഹമേറുമെൻ മനസ്സിൻ്റെ യാത്രകളെന്നെ തളർത്തവേ,
മരുജലമായി ഞാനറിയുന്നു നിൻ്റെ സാമീപ്യം;
അറിയുന്നു നിൻ കരുത്ത്
നിത്യമറിയുന്നു നിൻ കരുതൽ!

ഇഹപരലോകത്തിലെന്നുമെന്നും 
നിൻനാമം മുഴങ്ങട്ടെ;
എന്നുമെന്നും മുഴങ്ങിടട്ടെ!
മിശിഹാകർത്താവിനോശാന;
ഓശാന, ഓശാന, ഓശാന!

 ജീ ആർ കവിയൂർ 
17/08/2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “