അമ്പട ഞാനേ
അമ്പട ഞാനേ
നേരിനെ നേർ കൊണ്ട് അറിവിൻ്റെയറിവെന്നു
ഞാനുമൊരുപോലെയാണ്
ഞാനാണ് എല്ലാമെന്ന്
ജല്പനങ്ങൾ ശരിയല്ല ഭൂഷണമല്ല
എന്നാൽ നീയും ഞാൻ ഒരുപോലെയാണ്
കുറ്റങ്ങൾ മറച്ചുവെച്ചിട്ടും
മറ്റുള്ളവരെ കുറ്റം പറയുന്നത്
നമ്മുടെ സ്വഭാവം തന്നെയല്ലേ?
അവരിൽ ആരും പിഴവുകൾ കാണുന്നില്ല
പക്ഷേ, തങ്ങളുടെ പിഴവുകൾ മറയ്ക്കുന്നു
ഈ ലോകം ഒരു നാടകമാകുന്നു
എല്ലാവരും വേഷം ധരിച്ചാണ് നടക്കുന്നത്
നല്ലവനെന്നു തോന്നുന്നവൻ
കണ്ണിൽ കല്ല് കിടക്കുമ്പോൾ
അവൻ തന്നെ പിഴവുകൾ കാണുന്നില്ല
പക്ഷേ, മറ്റുള്ളവരെ കുറ്റം പറയാൻ എപ്പോഴും തയ്യാറാണ്
ഈ നാടകത്തിൽ, സത്യവും സ്നേഹവും
വിരുദ്ധമായ വേഷങ്ങൾ ധരിച്ചാണ്
നമ്മുടെ കഷ്ടപ്പാടുകൾ മറയ്ക്കുന്നത്
എന്നാൽ, സത്യത്തെ ഒറ്റയ്ക്ക് എങ്ങനെയോ കാണണം!
ജീ ആർ കവിയൂർ
31 08 2024
1:10 am
Comments