കർത്താവേ യേശുനാഥാ
എന്നുമെന്നും നിഴലായി
കൂട്ടായുണ്ടല്ലോ എൻ നാഥാ ....
ആപത്തിൽ നിൻ കരങ്ങൾ
താങ്ങായി ഉണ്ടല്ലോ ആശ്വാസം
എനിക്ക് എന്തോരാശ്വാസം
പാപഭാരങ്ങളെല്ലാം നീ
ചുമന്നുവല്ലോ നാഥാ
ഗോഗുൽതായിലേക്ക്
വേദനയുടെ മുൾ മുനയിൽ
നിൽക്കുമ്പോഴും മൗനമായ്
പ്രാർത്ഥനയിൽ മുഴുകിയവനേ
കർത്താവേ യേശുനാഥാ
നിൻ പത്ത് കൽപ്പനയാൽ
ലോകം മുഴുവനും മുന്നേറുമ്പോൾ
ശാന്തിയും സമാധാനവും ഐശ്വര്യവും
ഉണ്ടാകുമല്ലോ എന്ന പ്രത്യാശ ഇന്നും
എന്നും നൽകുന്നുവല്ലോ എൻ നാഥനെ
കർത്താവേ യേശുനാഥാ
ജീ ആർ കവിയൂർ
06 08 2024
Comments