ജയ് ജവാൻ
ജയ് ജവാൻ
സൈന്യം വരുന്നു, കരങ്ങൾ നീട്ടി
വയനാടിന്റെ മണ്ണിൽ, ദുഃഖങ്ങൾ തീർത്ത്
വിളികളേട് പടയാളികൾ, രക്ഷയായി
അവതരിപ്പുന്നു നന്മയാകാശത്തിൻ കിനാവുകളായി
മലകളിൽ പടയാളികൾ, വീര നക്ഷത്രം പോലെ
സഹായം എത്തുന്ന പാതയിൽ, കരുതലിന്റെ മണം
കൃഷകന്റെ നിലം, ജീവൻ വീണ്ടെടുക്കുന്നു
ഹൃദയത്തിലെ നന്മയുടെ നെടുന്തുള്ളി
വഴികളിൽ കണ്ണീരൊഴുകി, മുത്തുകളായി
സൈന്യത്തിന്റെ സ്നേഹം, മനസ്സുകളെ തുടിക്കുന്നു
വയനാട് ജീവിക്കുന്നു, വേദനയില്ലാതെ
അവതരിപ്പുന്നു ജീവിതം,
സ്നേഹിക്കുന്നൂ ധീരരെ നാളെയും
ജീ ആർ കവിയൂർ
02 08 2024
Comments