ഭഗവാനെ ഗുരുവായൂരപ്പാ
നിന്നെ തൊഴുതു വലം വച്ചു
വരും നേരം
തോന്നും അനുഭൂതി
എങ്ങിനെ
വിവരിക്കാനറിയില്ല
ഭഗവാനെ ഗുരുവായൂരപ്പാ
തൃക്കൈയിലെ വെണ്ണയും
നിൻ മുഖത്തെ പാൽ പുഞ്ചിരിയും
ചന്ദന കർപ്പൂരഗന്ധവും
ശ്രീലകത്തെ പ്രഭാ പൂരവും
മണി കിലുക്കവും
മന്ത്രധ്വനിയുടെയും
ശ്രവണ സുഖത്തിൽ
ഞാനെന്നെ തന്നെ
മറന്നുവല്ലോ കണ്ണാ
ഈ കണ്ട രൂപങ്ങളൊക്കെ
നിത്യം മനസ്സിൽ കാണാകേണം
നിത്യനിരാമായ നിർമലരൂപ
നിൻ നാമങ്ങൾ പാടി ഭാജിപ്പാൻ
നീ ആയുർ ആരോഗ്യവും സമ്പത്തും
നൽക്കീടണേ ഗുരുവായൂരപ്പാ ഭഗവാനേ
ജീ ആർ കവിയൂർ
27 07 2024
Comments