വിശ്വാസമേ....
വിശ്വാസമേ....
അറിയാതെ വന്ന
ദുഃഖ പേമാരിയിൽ
അണഞ്ഞുപോയൊരു
കളിവിളക്കായി
ആരുമറിയാതെ
പോയ വസന്തങ്ങളും
ശിശിരഹേമന്തങ്ങളും
ഗ്രീഷ്മമായ് തീഷ്ണതയോടെ
ജീവിതവനിയെ
മരുഭൂവായ് മാറ്റിയല്ലോ
അതിൽ നിന്നും കൈപിടിച്ച്
ഉയർത്തിയെന്നെ
ആശ്വാസ വിശ്വാസമായി മാറ്റിയത്
നീയല്ലാതെ മറ്റാരുമല്ല
എൻ വിരൽത്തുമ്പിൽ
നിത്യവും നർത്തനമാടും
എൻ അക്ഷര പ്രണയമേ
കവിതേ കവിതേ കവിതേ
ജീ ആർ കവിയൂർ
25 08 2024
Comments