എഴുതി പാടുവാനാവാതെ
നിന്നോർമ്മകൾ എന്നെ
വേട്ടയാടുന്നുവല്ലോ
വല്ലാതെ വേട്ടയാടുന്നുവല്ലോ
ഹൃദയം ചിതറുന്നു,
നിറമില്ലാതെ രാവുകൾ,
മിഴികൾ തീരയുന്നു
മറവികളിലെവിടെയോ
നീമറഞ്ഞുവല്ലോ
എന്നിടങ്ങളിലേക്ക് നീ,
വീണ്ടും വരുമോ?
വിരഹത്തിൻ്റെ നോവിനാൽ
വാക്കുകളില്ലാതെ അലയുന്നു
എഴുതി പാടുവാനാവാതെ
ജീ ആർ കവിയൂർ
14 08 2024
Comments