പുതു സ്വപ്നങ്ങൾ നെയ്യാം

പുതു സ്വപ്നങ്ങൾ നെയ്യാം

ത്രിവർണ്ണ പതാകയുടെ ഉത്സവം, 
മനസ്സിൽ സ്വാഭിമാനത്തിൻ്റെ ആനന്ദം
സത്യാഗ്രഹത്തിൻ്റെ ജ്വാല വീണ്ടും ജ്വലിക്കും  
വീരന്മാരുടെ രക്തത്തെ നാം ഓർക്കുമ്പോഴെല്ലാം  
ഓരോ നദിയിലും ഒഴുകുന്ന കഥ പറയും  

ആകാശം ധീരത വർഷിക്കട്ടെ  
ഓരോ  പൗരനും വിജയഗാനം ആലപിക്കണം  
നമുക്കെല്ലാവർക്കും
മുന്നേറാം
സ്‌നേഹം പകർന്നും
പ്രതിസന്ധികളെ തരണം ചെയ്തും.
 
 യാത്ര! നവപ്രഭാതത്തിൻ യാത്ര 
സ്വാതന്ത്ര്യത്തിൻ യാത്ര
ഉയരങ്ങളിലേക്കുള്ള ചുവടുകൾ!
മാതൃഭൂമിതൻ പരിമളത്തിൽ വിരിയട്ടെ പൂക്കൾ
ആകാശനീലിമയോളം
നെയ്തിടാം നവസ്വപ്നങ്ങൾ!

ജീ ആർ കവിയൂർ
10 08 2024

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “