ഓർമ്മയായിന്ന് .....
ഓർമ്മയായിന്ന് .....
മണ്ണിന്റെ മണമറിഞ്ഞ്
വിണ്ണിന്റെ നിറം മറിഞ്ഞ്
ഓണവെയിൽ വന്നല്ലോ
തുമ്പികൾ പാറി നടന്നു
തുമ്പപ്പൂ ചിരി പടർന്നു
മുറ്റമായമുറ്റത്തെല്ലാം
പൂക്കളം ഒരുങ്ങിയനേരം
പൂവിളികൾക്ക് കാതോർത്ത്
മലയാളത്തനിമയ്ക്കു കാത്തിരുന്നു
കേട്ടു മറന്ന ശിലുകളിൽ
തുഞ്ചൻ്റെയും കുഞ്ചൻ്റെയും
പാട്ടുകൾ തേടുന്ന നെഞ്ചകത്ത്
താലോലിക്കാനാവാതെ വിശ്രമൃതിയിൽ
ഓണവില്ലിൽ താളം പിടിക്കാനും
നന്തുണി കൊട്ടാനും പുള്ളവ കുടങ്ങളും
മിഴാവ് മീട്ടാനും മറവിയങ്ങു അടവിയോളം
കീഴ്മേൽ മറിഞ്ഞു കാലത്തിൻ
യവനികക്കു പിന്നിലായ് കേവലമ്മോർമ്മയായ്
ജീ ആർ കവിയൂർ
29 08 2024
Comments