ശീലവും ശീലും മറന്നു
ശീലവും ശീലും മറന്നു
കൈത മറവിലായ് ഒളിച്ചിരുന്ന
ബാല്യ കൗമാര കുസൃതികളും
കയ്യോന്നിയും പൂവാൻകുടുന്തലും
ഇട്ടു കാച്ചിയ എണ്ണയുടെ മണവും
തെച്ചിയും തുമ്പയും പിച്ചകപ്പൂവും
കൈനാറിയും നാലുമണി പൂവും
പൂവിളി ഉണരുന്ന കൈത്തോടുകൾ
ഇന്ന് അന്യമായെങ്കിലും ഓർമ്മളിൽ
ശ്രാവണ ദിനങ്ങളുടെ ചാരുതക്ക്
മങ്ങലേറ്റപ്പോലെ എങ്ങും പടുകൂറ്റൻ
നിർമ്മിതികൾ ഉയരുന്നുവല്ലോ
പരസ്പര സ്നേഹ ബഹുമാനകുറവ്
കാടനായിരുന്നവൻ പരിഷ്‌ക്കാരിയാകവേ
മനസ്സിലെ കാടത്തം കുറയുന്നില്ലല്ലോ
കണ്ട് കണ്ട് മടുത്തല്ലോ ചുറ്റുമുള്ളവർ
മാവേലിക്ക് വേലികെട്ടി തിരിക്കുന്നകാഴ്ച
കണ്ടോണം തിന്നോണം
ഉടുത്താണം പൊക്കോണം
ഓണമേ നീ എവിടെ പോയ് മറഞ്ഞു
മാവേലിനാടു വാണീടും കാലത്തെ ശീലുമിന്നുമറന്നുവല്ലോ
ജീ ആർ കവിയൂർ
29 08 2024
Comments