Posts

Showing posts from July, 2024

പ്രേമ യമുനതൻ സംഗീതം

നീ പാടുമോ പ്രേമ യമുനതൻ സംഗീതം  യദു കുലനാഥതൻ്റെ മുരളികയിൽ  ഉണർന്ന മധുരതരമാം രാഗാലാപനം  രാസ ക്രീഡയിൽ നിന്നവനോടൊത്ത് അടഞ്ഞ നീണ്ട മിഴിയിടറവേ തെളിയുമൊരു സ്വപ്നം പോലെ ശ്രീകൃഷ്ണ പാദസരസിജങ്ങൾ കണ്ട് സന്നിധാനത്ത് നിന്നൊരു ഭക്തി പൂജ  നീ പാടുമോ പ്രേമ യമുനതൻ സംഗീതം  തലോടിനേരം കിനാവു പോലെ  കണ്ണിൽ തെളിയുമൊരു ശ്യാമവർണ്ണം വൈകുണ്ഠത്തിൻ സ്വരങ്ങളായ്  നീ പാടികാവ്യാനുരാഗത്തിൻ സംഗീതം സന്തോഷത്താൽ ഒഴുകും മിഴിയാൽ യമുനയുടെ തീരത്തിലങ്ങു വന്ന കൃഷ്ണായനം വീണ്ടും മനസ്സിൽ നീ പാടുമോ പ്രേമ യമുനതൻ സംഗീതം  യദു കുലനാഥതൻ്റെ മുരളികയിൽ  ആനന്ദാമൃത ധാരയായ് മാറിയല്ലോ  ജീ ആർ കവിയൂർ 31 07 2024

സങ്കടത്തിൻ ഉരുൾ പൊട്ടലും

സൗന്ദര്യം തുളുമ്പുന്ന വയനാടൻ മലനിരകളിൽ ഭൂമി ആകാശത്തിനു താഴെ വഴിമാറി.  ശക്തമായ അലർച്ചയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വീടുകൾ നഷ്ടപ്പെട്ടു, ഹൃദയങ്ങൾ വേദനിച്ചു.  മഴ പെയ്തു, ഇടതടവില്ലാതെ, വന്യമായി,  പ്രകൃതിയുടെ ക്രോധവും ഉഗ്രവും രോഷവും.  കുടുംബങ്ങൾ കരഞ്ഞു, സ്വപ്നങ്ങൾ കീറിമുറിച്ചു,  പിന്നീടങ്ങോട്ട് ദുഃഖം ജനിച്ചു.  ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു, ശക്തരും സത്യവുമാണ്,  പഴയതും പുതിയതുമായ ജീവിതം പുനർനിർമ്മിക്കാൻ.  സങ്കടത്തിൻ്റെ ഇഴകളിൽ നിന്ന് പ്രതീക്ഷ ഉയരും,  കൈകോർക്കുക, ഞങ്ങൾ ഈ ഭൂമിയെ സുഖപ്പെടുത്തും. ജീ ആർ കവിയൂർ 30 07 2024

കണ്ണും പൂട്ടിയുറങ്ങുറങ്ങ്

കണ്ണും പൂട്ടിയുറങ്ങുറങ്ങ്  കണ്ണിൻ മണിയേ നീ  കണ്ണീരണിയിക്കാൻ കഴിയുകയില്ലെനിക്ക്  കണ്ണും പൂട്ടിയുറങ്ങുറങ്ങ്  ഉണരുമ്പോഴും നിനക്ക്  അമ്പിളിയമ്മാവനെയും അല്ലിയാമ്പലും പിന്നെ അണ്ണാറക്കണ്ണനും  പൂവാലി പശുവിനെയും   കാട്ടിത്തരാം  കണ്ണും പൂട്ടിയുറങ്ങുറങ്ങ്  കണ്ണിൻ മണിയേ നീ  വിശക്കുമ്പോഴായി പാലും വെണ്ണയും പഴവും പായസവും ആവോളം നൽകാം കണ്ണും പൂട്ടിയുറങ്ങുറങ്ങ്  കണ്ണിൻ മണിയേ നീ  ഉണരുമ്പോഴായി ഉണ്ണി കുട്ടനും കൂട്ടായി ഉണ്ണികളൊക്കെ വന്നു കണ്ണാരം പൊത്തിയും  മണ്ണപ്പം ചുട്ടുകളിക്കാൻ  കണ്ണചിരട്ടയും കൊണ്ട് തരാം കണ്ണും പൂട്ടിയുറങ്ങുറങ്ങ്  കണ്ണിൻ മണിയേ നീ  കാവിലെ ഉത്സവത്തിന് കൊണ്ട് പോയി വേല  കളികളും പീപ്പിയും  കളിപ്പാട്ടങ്ങളും കടല മിഠായും ഏറെ മധുര മുള്ളവയൊക്കെ  വാങ്ങിത്തരാം ഇപ്പൊൾ കണ്ണും പൂട്ടിയുറങ്ങുറങ്ങ്  കണ്ണിൻ മണിയേ നീ  ജീ ആർ കവിയൂർ 29 07 2024

ഭാവ തരഗംമോ ഗാനം

മൃദു ഗാന ധാരയായ്  ഒഴുകി വരും സംഗീതമേ  നിന്നിൽ അലിയാത്ത  മനസ്സുകളുണ്ടോയീ പ്രകൃതിയുടെ വർണ്ണ മനോഹാരിതയിൽ മുങ്ങി നിൽക്കും  കുയിൽ നാദങ്ങളും കാറ്റിൻ മൊഴികളാൽ പാടും പാഴ് മുളം തണ്ടിൽ  വിരിയും മധുര നോവ്  പകരും അക്ഷര സാഗരമോ എൻ വിരൽ തുമ്പിൽ   നിന്നും ഉതിർന്നു വീണ  കവിതയുടെ മാസ്മരിക ഭാവ തരഗംമോ ഗാനം ജീ ആർ കവിയൂർ 28 07 2024

ജടായുവിൻ്റെ ധീരത

ജടായുവിൻ്റെ ധീരത കഴുകരാജനാം ജടായു കണ്ടതോ മുറയിട്ടുവിളിക്കും സീതയേയും അവളെ തട്ടിക്കൊണ്ടുപോകും രാവണനേയും. ധൈര്യമുണർന്നവൻ ചിറകിൽ പൊങ്ങിപ്പറന്നു സീതതൻ സംരക്ഷകനായും. രഘുകുല നായകൻ ശ്രീരാമൻ, സീതയെ അന്വേഷിക്കാൻ പോകവേ  ജടായു ജീവൻ നൽകി. രാമനു വഴി കാണിച്ചും. ജടായു ധീരതതൻ മാതൃക ഭയമില്ലായ്മതൻ പാഠപുസ്തകം മതത്തിനായ് മരിക്കാനും മടിയില്ലാത്ത ഉദാഹരണം.  ജി ആർ കവിയൂർ   28 07 2024

നോവുന്നു ഉള്ളകം

നോവുന്നു ഉള്ളകം പ്രണയത്തിൻ സുന്ദര കുടിരം  തീർത്തവനെ നിന്നെ നിറ മിഴികളോടെ ഓർക്കുന്നു ഇപ്പോഴും മറക്കാനാവില്ല നിനക്കു സമ്മാനമായി ലഭിച്ചതോ കരം ചേദനം ആരുമെന്തെ അറിയാതെ പോകുന്നുവല്ലോ നിൻ ത്യാഗോജ്വലമായ പ്രവർത്തികൾ  വെണ്ണ കല്ലിൽ വീണ കണ്ണു നീരും  ചോരപ്പാടും കണ്ട് യമുനപോലും കേഴുന്നു അംബര ചുംബിയാം താജെ നിന്നെ കാണുമ്പോൾ  എൻ്റെ സന്തോഷം പെട്ടന്ന് കെട്ടടങ്ങുന്നു എങ്ങിനെ പറയാതിരിക്കാനാവില്ലയീ ദുർവിധി ജീ ആർ കവിയൂർ 28 07 2024

പാട്ടുകാരൻ്റെ ചിന്തകൾ

പാട്ടുകാരൻ്റെ ചിന്തകൾ  ശ്വസിക്കാൻ ബുദ്ധിമുട്ട്,  ഹൃദയമിടിപ്പ്, വേദിയിൽ നിൽക്കുനേരമൽപ്പം  സംഭ്രമവും പരിഭ്രാന്തിയുണ്ട്.  പ്രേക്ഷകരുടെ കണ്ണുകൾ സാകൂതം നോക്കുന്നു,  പാട്ടിൻ്റെ ഈണത്തിൽ ഇതെല്ലാം അസ്തമിക്കട്ടെ. മധുരമായ ഈണത്തിൽ,  ഹൃദയം അലങ്കരിച്ച,  കൈപ്പടയിൽ എഴുതിയ പാട്ട് മുന്നിൽ നൃത്തം വച്ചു ,  ഈണങ്ങളുടെ തിരമാലകൾമെല്ലെ  ഒഴുകാൻ തുടങ്ങി,  ശ്വാസത്തിൽ സമാധാനം,  ഹൃദയത്തിൽ സന്തോഷം. കരഘോഷത്തിൻ്റെ പ്രതിധ്വനി,  ഹൃദയത്തെ പ്രസാദിപ്പിക്കൂന്നു  വാക്കുകളുടെ സുഗന്ധം,  ഉള്ളിൽ തുളച്ചു കയറുന്നു.  നിലാവിൻ പ്രകാശധാര, ആകാശത്തിലെന്നപോലെ, പാട്ടിൻ്റെ ആരോഹണ  അവരോഹനങ്ങളിൽ അന്തരീക്ഷത്തിൽ മുഴങ്ങുന്നു.  ശ്രോതാക്കൾ വന്നു,  പുഞ്ചിരി കൊണ്ടുവന്നു,  പാട്ടിനെ സ്തുതിക്കുകയും  ഹൃദയത്തെ സന്തോഷിപ്പിക്കുന്നു .  കണ്ണുകളിൽ തിളക്കം,  വാക്കുകളിൽ മാധുര്യം,  ഹൃദയത്തിൽ സന്തോഷം,  ചുണ്ടുകളിൽ പ്രതീക്ഷ.  ഈ ഘട്ടത്തിൻ്റെ ഓർമ്മകൾ   ഹൃദയത്തിൽ സൂക്ഷിക്കുകന്നു  വീണ്ടും പാടാനുള്ള  ആഗ്രഹം ഉണർത്തുന്നു ജീ ആർ കവി...

കൈകേയിയും നൊമ്പരം

കൈകേയിയും നൊമ്പരം ബാലനാം രാമൻ ചെന്നു  മാതാവ് കൈകേകിയോടു  സത്യമായൊരു വാക്ക്  തന്നിടേണമെന്നു ചോദിച്ചു വാക്കു തരൂകിൽ മാറുകയില്ലയെന്നും  ഒരുപക്ഷേ വാക്കിനാൽ  ലോകാപാവാദവും മാനഹാനിയും  വൈധവ്യവും സംഭവിക്കാം  എന്നു കേട്ടിട്ടും അല്പം പോലും മനംമാറ്റമുണ്ടായില്ല അമ്മയ്ക്ക് ഇത് കേട്ടിട്ട് , എന്താണ് എന്ന് പറയുക  രാമൻ അമ്മ കൈകേയിയോട് അപേക്ഷിച്ചു. തൻ്റെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന  ആഴമായ കാരണം,  തൻ്റെ പ്രവാസത്തിൻ്റെ അനുഗ്രഹം അയോധ്യയുടെ ക്ഷേമത്തിനായുള്ള യഥാർത്ഥ പാതയായിരിക്കും.പതിനാല് സംവത്സരം കാടകം പൂകണമെന്ന്  കൈകേയി ഞെട്ടിപ്പോയി, "രാമാ, നീയെന്താണ് പറയുന്നത്?"  നീയില്ലാതെ അയോധ്യ എങ്ങനെയിരിക്കും, നീ ഇതെങ്ങനെ സഹിക്കും?"  രാമൻ വിശദീകരിച്ചു, "അമ്മേ, ഇത് എൻ്റെ പ്രവാസം മാത്രമല്ല.  മതത്തെ സംരക്ഷിക്കുക, സത്യം അന്വേഷിക്കുക, ഇതാണ് ഇവിടെ ഇതാണെൻ്റെ ഉദ്ദേശം  "ഞാൻ വനവാസത്തിന് പോയാൽ അനീതി നശിക്കും.  ഭൂതങ്ങളുടെ അവസാനവും മതത്തിൻ്റെ ഉയർച്ചയും ഇതായിരിക്കും എൻ്റെ ലക്ഷ്യം.  കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കൈകേയി പറഞ്ഞു: രാമാ, നിന്നെ കാട്ടിലേക്ക് അയക്...

പ്രത്യാശയുടെ കിരണം

പ്രത്യാശയുടെ കിരണം മിഴിനീർചാലുകൾ നിളയായിമാറുവതെന്തേ? ദുഃഖക്കടലിൽ ചേരുവതന്തേ? സന്ധ്യയാംപൂവു കൊഴിഞ്ഞു, പകലിൻ്റെ സ്നേഹമൊഴി മനസിലിരുൾപരന്നു! പ്രണയ നിലാവൊഴുകി നിഴലകന്ന്,  കുളിർ പടർന്നു. സ്വപ്നങ്ങൾക്ക് ചിറകുമുളച്ചു. പുലരിയുടെ  മൃദുസ്സ്പർശനം, പുഞ്ചിരി പൂത്തു!ജീവിതവനിയിൽ പ്രത്യാശയുടെ കിരണം തെളിഞ്ഞു! ജീ ആർ കവിയൂർ 26 07 2024

സ്വപ്ന സാമീപ്യം

സ്വപ്ന സാമീപ്യം നീയാം നിലാവ് വന്നു പുഞ്ചിരിച്ചു എൻ മനസ്സിൻ്റെ ആകാശ വീഥിയിൽ കാലമാം കരിമേഘങ്ങൾ മറച്ചുവല്ലോ എന്നിൽ നിന്നും ഇനി എന്നാണാവോ  നിയാം പൗർണ്ണമി ഉദിക്കുക നോവിന് മനസ്സിന്നു ആശ്വാസമായി വന്നു നീ എൻ വിരൽ തുമ്പിൽ അക്ഷര മലരാം കവിതയാകുക നിലാപക്ഷിയുടേ പാട്ടും ചന്ദന ഗന്ധം പകരും കാറ്റും എന്നിൽ നിൻ സ്വപ്ന സാമീപ്യമറിയിച്ചു ജീ ആർ കവിയൂർ 26 07 2024

രാമൻ്റെ വനവാസം: ഭരതൻ്റെ ചിന്തകൾ

രാമൻ്റെ വനവാസം:  ഭരതൻ്റെ ചിന്തകൾ രാമനില്ലാത്ത അയോദ്ധ്യ വിജനമല്ലോ ഒരോ തെരുവും മൂലയും വിജനമായ് കാണുന്നു രാമനില്ലാതെ ഈ സിംഹാസനവും ശൂന്യമാണ്, ജേഷ്ഠനില്ലാതെ മമ മനസ്സിൽ അസ്വസ്ഥതയും അവരെങ്ങനെ കാട്ടിൽ ജീവിച്ചീടും രാമരൂപം മാത്രമെൻ്റെ കണ്ണിൽ ശേഷിക്കുന്നു . മൂവർതൻ കാലൊച്ചകൾ കേൾക്കാൻ കൊതിക്കുന്നു ഞാൻ. മൂവരേയുമോർത്ത് കണ്ണീർ പൊഴിക്കുന്നു ഞാൻ.. പതിനാലു വർഷങ്ങളെങ്ങനെ  കടന്നുപോകും ചിന്തിക്കെയെന്നിൽ ഭയമേറിടുന്നു രാമനെയിന്നും കാത്തിരിക്കുന്നു. രാമൻ മടങ്ങിവരുമയോദ്ധ്യ വീണ്ടും പുഞ്ചിരിക്കും നഗരം മുഴുവൻ ദീപം  കൊളത്തി സ്വീകരിക്കും  രാമനില്ലാതെ ഈ ജീവിതം അപൂർണ്ണമാണെന്ന് തോന്നുന്നു.  അവരില്ലാതെ, എല്ലാ സന്തോഷവും അപൂർണ്ണമാണെന്ന് തോന്നുന്നു.  രാമനില്ലാത്തയീ ഭരണം തൃപ്തമാകില്ല. ഈ ഹൃദയമെപ്പോഴും അനുതപിക്കും കരഞ്ഞിടും..  ദൈവമേ അപേക്ഷിക്കുന്നു രാമനുടൻ മടങ്ങിവരേണം ഭരതൻ്റെ ജീവിതത്തിൽ സന്തോഷം പൂവിരിയട്ടെ.   ജീ ആർ കവിയൂർ 25 07 2024 

ആരാരുമറിയാതെ....

ആരാരുമറിയാതെ... ആരാരുമറിയാതെ നീ അരികത്തു വന്നുവല്ലോ അരമണി കിങ്ങിണി വളകൾ  കിലിങ്ങിയതെന്തെ അറിയാതെ കേൾക്കാതെ പോയല്ലോ  പീലി തീരുമുടിയും  മഞ്ഞപട്ടുടയായയും ഗോരോജന കുറിയും കാണാതെ പോയല്ലോ  കാരുണ്യം തേടുന്നയി ദാസന് അവിടുന്ന് തന്നെ ആശ്രയം ഭഗവാനെ പീയുഷം പകരും  കോലക്കുഴൽ വിളിയും എന്തേ കേൾക്കാതെ  പോയല്ലോ ഭഗവാനെ എന്തിന് ഈ വിധം  പരീക്ഷണങ്ങൾ എന്നോട് അമ്പാടി കണ്ണാ അൻപാർന്നവനെ കണ്ണാ കണ്ണാ കണ്ണാ..... ജീ ആർ കവിയൂർ  25 07 2024

ദശരഥ വിലാപം

ദശരഥ വിലാപം കഴിഞ്ഞ ദിനരാത്രങ്ങളെക്കുറിച്ച് ആലോചിക്കവേ   അയോധ്യയിലെ ആ കറുത്ത ദുരന്തം എങ്ങനെ സംഭവിച്ചു?  രഘുകുല നായകൻ, വാക്ക് പാലിച്ചു,  ഞാൻ എൻ്റെ വാക്ക് എന്നെത്തന്നെ ഏൽപ്പിച്ചു.  രാമാ, എൻ്റെ പ്രിയേ, അയോധ്യാ രാജ്യം,  എനിക്ക് കിരീടം കൈമാറേണ്ടിവന്നു.  കൈകേയിയുടെ അനുഗ്രഹം എല്ലാം മാറ്റിമറിച്ചു  മകൻ പ്രവാസത്തിലായല്ലോ, ഹൃദയം വേദനിക്കുന്നു.  ഞാൻ വരം കൊടുത്ത ആ നിമിഷം,  കൈകേയിക്ക്, എൻ്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു. ആർക്കറിയാം ഇങ്ങനെ ഒരു ദിവസം വരുമെന്ന്  രാമനെ എന്നിൽ നിന്ന് അകറ്റുമെന്ന്  ഹൃദയത്തിൽ വേദന, കണ്ണുകളിൽ കണ്ണുനീർ,  രാമനില്ലാതെ ജീവിതം അർത്ഥശൂന്യമായി.  എൻ്റെ ഹൃദയത്തിൻ്റെ അവസ്ഥ എങ്ങനെ പറയാനാകും?  രാമനില്ലാതെ ജീവിതം ദരിദ്രമായി. രാമൻ കാട്ടിൽ പോകുന്നത് എനിക്ക് ഒരു ശാപമാണ്.  ഈ ദു:ഖം ഞാനെങ്ങനെ സഹിക്കും?  എൻ്റെ വാക്കുകൾ എന്നെ ദുർബലനാക്കി,  രാമനില്ലാതെ ജീവിതം കഠിനമായി.  ഓ രാമാ, മകനേ, മടങ്ങിവരൂ,  നീയില്ലാതെ ഇപ്പോൾ ജീവിക്കുക അസാധ്യമാണ്.  നിങ്ങൾ മതം പിന്തുടരുമെന്ന് എനിക്കറിയാം.  പക്ഷേ നീയില്ലാതെ...

ഹൃദയമേ! ഏറ്റു പാടുക

മനസ്വനി നീ പാടും ഗീതം  ഒഴുകി വരുന്നത് കേട്ടാലോ പൈപാലു പോലെ മധുരം രാഗാനുരാഗമറിയാത്ത എൻ  ഹൃദയ തന്തികൾ മുറുകുന്നു മനോരഥത്തിൽ നീ നിത്യം കിനാവായ് പദ്മദളങ്ങളായ്  വിരിയിക്കുന്നുവല്ലോ  മോഹത്താൽ മയങ്ങുന്നുവല്ലോ ഇരുളും വെളിച്ചവും നീയാണ് ആശയും ആവേശവും നീയാണ് കോകില നാദധാരകളിൽ മുരളീരവങ്ങളിൽ കേൾക്കുന്നു നിന്നെക്കുറിച്ച് മാത്രമായി  വേദന പകരും കണ്ണീരോപ്പി  മണ്ണിന്‍റെ മാധുര്യമായ് മാതാവിൻ കരളാലനമായ് സ്നേഹവുമായി നീ വന്നു, നിൻ സ്വര വസന്തം തീർക്കുന്നു  ഹൃദയത്തിൻ താളങ്ങൾ ഉണർത്തി, ഹൃദയമേ! ഏറ്റു പാടുക അമൃതം പെയ്യുമാ നിന്‍ പ്രണയ ഗാനമിന്നും ജീ ആർ കവിയൂർ 23 07 2024

നിത്യമെൻ വിരൽത്തുമ്പിൽ

വിസ്മൃതിയിലാഴ്‌ത്തിയ നിന്നോർമ്മകളെന്നിൽ  നിറച്ചു വിഷാദ മേഘങ്ങൾ പെയ്യാൻ വിതുമ്പിയെന്നുള്ളം  വേരുകൾ തേടും നീരുറവ പോലെ നിന്നെ തേടി എൻ നാൾ വഴികൾ തീർത്തു നീ വിരഹത്തിൻ സ്വപ്നങ്ങൾ കാതിലനുരാഗ മൊഴികളാൽ  നിഴലായ് നിന്നെ തേടുമ്പോൾ നിലാവിൽ നീ തന്നൊരാശ്വാസം ഇന്നേനാൾ വരേക്കും മറന്നില്ല നീ എന്നിലുണർത്തിയ അനുരാഗം കടലാഴം പോലെ നീലിമ പകരും നിൻ മിഴികളിൽ നിറഞ്ഞു നിൽക്കും പ്രണയാക്ഷരങ്ങളിന്നും മറക്കാനാവാതെ കവിതകളായ് നിത്യമെൻ വിരൽത്തുമ്പിൽ ജീ ആർ കവിയൂർ 23 07 2024 

ആശ്വസിക്കട്ടെ ഞാൻ

എൻ ഹൃദയവേദന  നീയറിയുന്നുവോ സഖീ? ഏറെനാളായി കാത്തിരിക്കുന്നു, നിൻ സാമീപ്യ സുഗന്ധത്തിനായ്! ഓർമ്മകളെന്നെ കാർന്നുതിന്നീടുന്നു, ഓരോ നാളിലുമൊഴിയാതെ ദുഖവും! പ്രിയസഖീ നിൻ്റെ വിരഹ വേദന പിൻ തുടരുന്നു നിഴലുപോലെ! ഒന്നല്ലൊരായിരം ജന്മങ്ങൾ നിനക്കായ്  ഒന്നിനുമല്ലാതെ കാത്തിരിക്കാം സഖീ! ജീവിതപന്ഥാവിൽ നിന്നെ, എവിടെയെങ്കിലുമൊരിക്കൽ, കണ്ടുമുട്ടാമെന്നൊരാശമാത്രം ശേഷിക്കുമിന്നെൻ്റെയുള്ളിൽ, സഖീ! സമാന്തരമാകുമീ വഴിത്താരകൾ, ഒന്നു ചേരില്ലെന്നറിയുന്നു ഞാൻ! തിരകളെത്രയകലേക്കു പോകിലും  തീരത്തോടടുക്കാതി- രിക്കില്ലൊരിക്കലും! അതു മാത്രമാണെൻ്റെ ആശ്വാസം സഖീ, നീ വന്നുചേരുമെന്നാശ്വസിക്കട്ടെ ഞാൻ!  വെറുതേയെങ്കിലും ആശ്വസിക്കട്ടെ ഞാൻ! ജീ ആർ കവിയൂർ 22 07 2024

മൗനമെന്നൊരായുധം

മൗനമെന്നൊരായുധം  എനിക്കിയുണ്ടായിരുന്നത് കൊണ്ട് വിപത്തുകളൊക്കെ  വഴിമാറി പോയല്ലോ മെല്ലെ സ്വപ്നങ്ങൾക്കു വഴിയോരത്തു ഉറങ്ങാൻ ഇനി ഇടമില്ല പ്രതീക്ഷകളുടെയരികിൽ ഒഴുകുന്നൊരഴൽ ചിറകിൽ പ്രാർത്ഥനകൾക്കു മറുപടി കാണാനൊരു നേരമുണ്ട് സന്തോഷത്തിൻ രാഗങ്ങൾ കാതൊരുങ്ങി കേൾപ്പാൻ മഴവില്ലിന്റെ നിറത്താലെ പൂത്തുലഞ്ഞൊരു പ്രഭാതം പുതിയൊരു സ്വപ്നം വീശും വിഷമങ്ങൾക്കുകരുത്ത്  മൗനമൊന്നു കനക്കുന്ന നേരമായീ വിജനതയിൽ വിരഹാർദ്രമാം വേദന ജീവിതത്തിൻ സഹൃദയമായ് സായാഹ്നത്തിന്റെ മറവിൽ സ്നേഹത്തിന്റെ ചിറകോടെ അവസാനമാകുവോളം രാ കൂട്ടിൻ നിറവിലായ്  ജീ ആർ കവിയൂർ 23 07 2024

പിള്ളാരോണം

പിള്ളാരോണം അന്നറിഞ്ഞവർ  ഇന്നറിയാതെ പോകുന്നു  കർക്കിടമാസത്തിലെ  തിരുവോണനാളിൽ  പിള്ളാരോണം വന്നല്ലോ  ഇനിയൊരു ഇരുപത്തിയെട്ടാം നാളിൽ തിരുവോണം വരവായി  ഇന്നിന്നു ഇതു അന്യമെങ്കിലും  നാമിന്നും ഓർമ്മകളിൽ തിരയുന്നു പൂക്കളമിട്ടു പുത്തനുടുത്ത് പരിപ്പും പപ്പടവും പായസവും  ചേർത്ത് ഒരു തിരുവോണ സദ്യ ഓണം പിള്ളേർ ഓണം  ജീ ആർ കവിയൂർ 22 07 2024  

രാമ രാമ രാമ നാമം

രാമ രാമ രാമ നാമം  പാടുക മനമേ പാടുക ശ്രീ രാമ രസം മനമേ നാവിലൂടെ രാമ നാമത്താൽ  കലട്ടെ പാപ കർമ്മങ്ങളും രാമ രാമ രാമ നാമം  പാടുക മനമേ പാടുക... ശുക സനകാദി കൗശികർ പാടി നേടിയതു മോക്ഷ പദം അഘില ലോകത്തിനെ നിത്യം കാപ്പത് രാമ രാമ മന്ത്രം  രാമ രാമ രാമ നാമം  പാടുക മനമേ പാടുക രാമ നാമ ജപത്താൽ ശാന്തിയും സമാധാനവും  ഐശ്വര്യവും സമൃദ്ധിയും  പ്രാപ്യമാകുമെന്ന് അറിയുക രാമ രാമ രാമ നാമം  പാടുക മനമേ പാടുക ജീ ആർ കവിയൂർ 21 07 2024 

സ്വാമി ശരണം

മനസ്സിന്റെ ശ്രീ കോവിൽ പടിയിൽ നിന്ന് മനമുരുകി പാടുന്നു ശാസ്താവേ ശരണം  മഞ്ചുള രൂപനേ മലമുകൾ വാസനെ  മംഗള ദായകനെ മരുവുക നിത്യം മനമേ  മോഹിനി സുധനെ മോഹനരൂപനേ  മോഹമല്ലാമകറ്റി മോക്ഷം നൽകുക  കലിദോഷ മോചിതനെ സങ്കടവിനാശകനേ  കുലദൈവമേ അന്നദാന പ്രിയനേ സ്വാമി മഹിഷി മർദനനെ മാമല വാസനേ  പുലിമുകളേറി വന്നവനേ സ്വാമി പമ്പയും കടന്ന് നീലിമലയും കയറി പതിനെട്ട് പടികടന്നു തൃപ്പാദം തൊഴുന്നെൻ സ്വാമി ശരണം ശരണം അയ്യപ്പനെ ജീ ആർ കവിയൂർ 21 07 2024 

നീ വന്നപ്പോൾ

നീ വന്നപ്പോൾ  പെയ്തു തോർന്ന മഴയിൽ  ഇല ചാർത്തിൽ വീണുടയാതെ  തുള്ളി തുളുമ്പി നിൽക്കും  നീർ മുത്തുകൾ കാറ്റിൽ  ഉടഞ്ഞു ചിതറും നേരം  മനസ്സ് നിന്നോർമ്മകളുടെ  നറുവസന്തത്തിൻ ഗന്ധം  പ്രണയാക്ഷരങ്ങളായ് മാറുമ്പോൾ മൊഴികളിലുണർന്നു ഗാനരസം  ഇന്നും മറക്കാനാവാത്ത അനുരാഗ രസം  ഇനി വരുമാ രാമഴയ്ക്ക്  കാതോർത്ത് കിടക്കുമ്പോൾ കൊലുസ്സിൻ കിലുക്കവുമായ്  വന്നു അണഞ്ഞു മച്ചക മുകളിൽ  ഉള്ളിലൊരു കുളിർമയായ് നീ ജീ ആർ കവിയൂർ  21 07 2024

ഗുരുപൂർണിമ ദിനം വന്നെത്തി.

ഗുരുപൂർണിമ ദിനം വന്നെത്തി.  ഗുരുവിൻ്റെ മഹത്വം അനന്തമാണ്  ജീവിതത്തിൽ പ്രാധാന്യമുള്ളത്.  ഗുരുപൂർണിമ ദിനം വന്നെത്തി.  ശിഷ്യൻ തല കുനിച്ചു.  അറിവിൻ്റെ വിളക്ക് കൊളുത്താം  ശരിയായ പാത കാണിക്കുന്നു.  എല്ലാ സംശയങ്ങളും ഇല്ലാതാക്കും,  അജ്ഞതയുടെ അന്ധകാരം നീക്കും.  ഗുരു ഇല്ലാതെ ജീവിതം അപൂർണ്ണമാണ്  ലോകം മുഴുവൻ അവനോടൊപ്പം പൂർണ്ണമാണ്.  ഗുരു പൂർണിമയെ ആരാധിക്കുന്നു,  ഗുരുവാണ് ഉത്തമൻ.  ജി ആർ കവിയൂർ   21 07 2024

വേണ്ട ഇനി

വേണ്ട ഇനി ഒരു പുനർജന്മം മരണം തന്നെ അല്ലോ നിർവാണം  ഇനി ജനനമരണ ചക്രം വേണ്ട, നിശ്ചലതയിൽ, ശാശ്വതമായ ശ്വാസം കണ്ടെത്തുക. യാത്രകളുടെ അവസാനം, അന്തിമ സമാധാനം, നമ്മുടെ ലൗകിക ദുരിതങ്ങളെല്ലാം അവിടെ അവസാനിക്കും.  വേദനകൾക്കപ്പുറം ശാന്തമായ ഒരിടം,  ഇനി കണ്ണീരോ സങ്കടമോ വാഴാത്തിടത്ത്.  മരണത്തിൽ, നാം ശുദ്ധമായ വെളിച്ചം കണ്ടെത്തുന്നു,  സൌമ്യമായ ശാന്തത, അനന്തമായ രാത്രിയില്ല.  നിർവാണത്തിൻ വിളി, വളരെ മൃദുവും വ്യക്തവുമാണ്,  മരണത്തിൽ, ഭയപ്പെടാൻ ഒന്നുമില്ല. നിശബ്ദത സ്വീകരിക്കുക, കലഹങ്ങൾ ഉപേക്ഷിക്കുക, കാരണം മരണം തന്നെയാണ് യഥാർത്ഥ ജീവിതം. ജീ ആർ കവിയൂർ 20 07 2024 

ബുദ്ധ മൗനം

ബുദ്ധ മൗനം   പ്രഭാത വെളിച്ചത്തിൻ്റെ നിശബ്ദതയിൽ,  ബുദ്ധൻ്റെ നിശബ്ദത വളരെ ദീപ്തമായി സംസാരിക്കുന്നു.  ഒരു വാക്കുപോലും പറയാതെ, സമാധാനം വെളിപ്പെടുന്നു,  ആഴത്തിലുള്ള ഒരു ജ്ഞാനം, ഒരു കഥ പറഞ്ഞു.  മൗനത്തിൽ, ചിന്തകൾ വിശ്രമിക്കാൻ തുടങ്ങുന്നു,  ശാന്തമായ നിമിഷങ്ങളിൽ, ഞങ്ങൾ അനുഗ്രഹീതരാണ്.  ഒച്ചയോ തിരക്കുള്ള ശബ്ദമോ ആവശ്യമില്ല,  നിശ്ശബ്ദതയിൽ, സത്യം തീർച്ചയായും കണ്ടെത്തും.  ഏകാന്തതയിൽ, ഇളം കാറ്റ് പോലെ,  ശാന്തത നൽകുന്നു, മനസ്സിനെ ശാന്തമാക്കുന്നു.  ഈ നിശബ്ദതയിൽ, നമുക്ക് കാണാൻ കഴിയും,  സമാധാനത്തിലേക്കുള്ള പാത, ലാളിത്യം.  ജിആർ കവിയൂർ   20 07 2024

എത്ര പറഞ്ഞാലും തീരാത്ത നിൻ കഥകൾ

എത്ര പറഞ്ഞാലും തീരാത്ത നിൻ കഥകൾ രാഗങ്ങളേറെ പാടുവാൻ എത്തിയ രാജഹംസങ്ങളെ നിങ്ങൾ തൻ പാട്ടിൽ  രാഗാർദ്രമായ് ഭാവങ്ങളേറെയുണ്ടല്ലോ  രാപകലില്ലാതെ ഈവിധം പാടുവാൻ  ആരുപാഠിപ്പിച്ചു നിന്നെ പറയു  ആരോമലേ ആരു പഠിപ്പിച്ചു നിന്നെ  അഴലുകളെല്ലാമകലുമല്ലോ  നിൻ പാട്ടു കേട്ടാൽ  അരികത്തണയുമ്പോൾ അകലെക്കു നീ ചിറകടിച്ചുയലുന്നതെങ്ങോട്ടു പ്രിയതേ  ആ പാട്ടുകളൊക്കെ എന്നെയും പഠിപ്പിച്ചിടുമോ കോത്തിപ്പൊറുക്കാനാവോളം നൽകീടാം   രാമായണ ശീലുകൾ പാടുക നീ  ഇനി ഞാനെന്തു പറയേണ്ടൂ നിന്നെക്കുറിച്ചു   എത്ര എഴുതി പാടിയാലും തിരുകയില്ല  ജീ ആർ കവിയൂർ 19 07 2024

മറന്നോണം....

മറന്നോണം.... പാട്ടൊന്നു പാടാം  ചിങ്ങ കുളിരലയേറ്റ്  പൊന്നിൻ കതിരുകൾ  ചാഞ്ചാട്ടം തുടങ്ങിയ നേരം കൊത്തി പെറുക്കാൻ  കിളികൾ പറന്നെത്തിയല്ലോ പാട്ട കൊട്ടി കൂകി വിളിച്ചു പൈതങ്ങൾ വന്നെത്തിയല്ലോ വിറകടുപ്പിൻ നാളത്തിൽ  ഉരുളിയിലായ് മുത്തശ്ശി ഉപ്പേരി വറത്തു തുടങ്ങിയപ്പോൾ മുറ്റത്ത് കടുവാകളി മേളം  ആർത്ത് വിളിച്ചു കുട്ടികൾ ആർപ്പോഴയി ഈറോ ഇറോ  അത്തം വന്നു പത്തിനു  പൊന്നോണം വന്നേ പുത്തനുടുപ്പും പുത്തരി ചോറൂണിനു പപ്പടവും പരിപ്പും നെയ്യും  പായസവും കൂട്ടി ഉണ്ടിട്ടു ഊഞാലാട്ടവും കളികളും എല്ലാരും ചേർന്ന് പാടി മാവേലി നാടു വാണീടും കാലം  മനുഷ്യർ എല്ലാം ഒന്ന് പോലെ ഇന്നിൻ്റെ മുറ്റത്തുയില്ലയിപാട്ടും ആരവും ജീ ആർ കവിയൂർ 19 07 2024 

രാമഴയായ്

കർക്കിടക രാമഴയായ്  പെയ്തു നീയെൻ മനസ്സിൻ  മണിമുറ്റത്തായി മെല്ലെ  നിൻ കൊലുസിൻ കിലുക്കം ഇന്നുമെന്നോർമ്മകളിൽ  കുളിർ കോരി ഉള്ളകം നിറയുന്നു  വിരഹത്തിൻ നോവിനാൽ വിരൽത്തുമ്പിൽ വിരിഞ്ഞൊരു  അക്ഷരപ്പൂവിൻ്റെ വരികൾക്ക് ഗസൽ പൂവിന്റെ നറുമണം  എത്ര പാടിയാലും തിരുകില്ല  ഓമലേ നിന്നെ കുറിച്ച്  ജീ ആർ കവിയൂർ 18 07 2024 22: 06 

വായ് പാട്ടും വയലിനും

വായ് പാട്ടും വയലിനും വായിപ്പാട്ടിനൊപ്പം  രാഗത്തിൽ  വയലിനും കൂടെ മീട്ടിടുമ്പോൾ ഗുരുവും ശിഷ്യനും ഒന്നു പോലെ അടുത്ത് അടുത്തിടുന്നു സ്വരങ്ങളുടെ തിരമാലകൾ,  താളങ്ങളുടെ മാത്രകൾ സംഗീതത്തിന്റെ ആഴത്തിലുള്ള  വഴികളിൽ ഒഴുകുന്നു. കണ്ഠത്തിൽ ഉത്തിരും നാദം വയലിൻ സ്വരങ്ങൾ ചേർന്ന്  ഒന്നിലൊന്നിന് ബഹുമാനം  ഓരോ രാഗത്തിലും ഒരുമയുടെ തിളക്കം. വായ്പ്പാട്ടിൻ വയലിൻ ഐക്യം, സംഗീതത്തിൻ അമൃതധാരയായ്  പ്രണയത്തിൽ ചേർന്ന മാലപോലെ, . എത്ര പറഞ്ഞാലും തീരാത്ത അനുഭൂതി ജീ ആർ കവിയൂർ 17 07 2024

സംഗീത സമന്വയം

സംഗീത സമന്വയം  വായിപ്പാട്ടിനൊപ്പം  രാഗത്തിൽ  വയലിനും മൃദംഗവും  മീട്ടിടുമ്പോൾ ഗുരുവും ശിഷ്യരും ഒന്നു പോലെ അടുത്ത് അടുത്തിടുന്നു സ്വരങ്ങളുടെ തിരമാലകൾ,  താളങ്ങളുടെ മാത്രകൾ സംഗീതത്തിന്റെ ആഴത്തിലുള്ള  വഴികളിൽ ഒഴുകുന്നു. കണ്ഠത്തിൽ ഉത്തിരും നാദം വയലിൻ സ്വരങ്ങൾ ചേർന്ന്  ഒന്നിലൊന്നിന് ബഹുമാനം  ഓരോ രാഗത്തിലും ഒരുമയുടെ തിളക്കം. വായ്പ്പാട്ടിനൊപ്പം വയലിനും മൃദംഗത്തിൻ ഐക്യമായ്, സംഗീതത്തിൻ അമൃതധാരയായ്  പ്രണയത്തിൽ ചേർന്ന മാലപോലെ, . എത്ര പറഞ്ഞാലും തീരാത്ത അനുഭൂതി ജീ ആർ കവിയൂർ 17 07 2024

സീതയുടെ ചിന്തകൾ

സീതയുടെ ചിന്തകൾ  ലങ്കയിൽ അശോകവൃക്ഷത്തിൻ കീഴിൽ  ഇരിക്കുന്ന സീതാമനം അസ്വസ്ഥമാണ്, വേദനയാൽ ഭാരമേറിയും.  എല്ലാ ഇലകളിലും കണ്ണുനീർ, എല്ലാ നിഴലിലും ഭീതിയിലുമായ് രഘുകുല രാജകുമാരി.  ഓരോ നിമിഷവും പ്രിയമുള്ള ഓർമ്മകൾ , ഓരോ നിമിഷവും അസഹനീയമായ വേദന,  രാമചന്ദ്ര വേർപാടിൽ    ചഞ്ചല ചിത്തയായ്.  ഇനി പരീക്ഷണത്തെ ഭയപ്പെടുന്നില്ല,  താൻ ഭൂമിയുടെ മകളാണ്, ഇതെല്ലാം അതിജീവിക്കും .  പ്രവാസ ദിനത്തിലും മനസ്സിൽ ആവേശമായിരുന്നു. രാമനൊപ്പം കാട്ടിൽ ജീവിതം മധുരമായിരുന്നു.  ഈ വേർപാടിൻ്റെ വേദന മനസ്സിനെ കീറിമുറിക്കുന്നു.  ലങ്കയിലീ കാരാവാസ ജീവിതം കത്തിക്കയറുകയാണ്.  ഭൂമി മാതാവിൻ്റെ മടിത്തട്ടിൽ, ഞാൻ ജീവിച്ചിരിക്കുന്നതുപോലെ, രാമനില്ലാതെ ഞാൻ അക്ഷമയാണ്.  എല്ലാ ദിവസവും സൂര്യൻ്റെ കിരണങ്ങൾ പ്രതീക്ഷ നൽകുന്നു,  എൻ്റെ രാമൻ വരും, ഈ നിരാശ തോൽക്കും.  ഭൂതങ്ങളുടെ നടുവിൽ, മനസ്സിൽ വിശ്വാസമുണ്ട്,  രാമൻ ഭൂമിയുടെ ഈ ഭാരം നീക്കും.  വെല്ലുവിളികൾക്കിടയിലും, ക്ഷമയ്ക്ക് പിന്തുണയുണ്ട്,  എൻ്റെ രാമൻ വരുന്നതാണ് ഏക ആശ്വാസം നൽകുന്നത്.  ജി ആർ കവിയൂർ  ...

രാമ രാമ രാമാ.....

രാമ രാമ രാമാ.... രായകലട്ടെ ഉള്ളിൽ നിന്നും  രാമ പാദം പൂകാനായ്  ജപിക്ക നിത്യം മനമേ  രാമ രാമ പാഹിമാമെന്ന് രണ്ടു വരങ്ങൾ നൽകി കൈകേകിക്ക് ദശരഥൻ മന്ഥരയത് ഓർമ്മിപ്പിച്ചിത് പതിനാല് സംവത്സരം  കാടകം പൂകിയല്ലോ രാമ രാമ പാഹിമാം... രാജ്യഭാരം ഭരതന് നൽകി രമയോടും ലക്ഷ്മണനോടും കൂടിയങ്ങ് ആരണ്യത്തിൽ  വസിക്കവേ മാരീച മായയാൽ രാമ ലക്ഷ്മണനെ അകറ്റി രാഷസ രാജാവാകും ലങ്കേശൻ സീതയെ കട്ടു കൊണ്ടു പോയല്ലോ രാമ രാമ പാഹിമാം... മാർഗ മദ്ധ്യേ കണ്ടിതു ശേഷാവതാരനാം ഹനുമാനെയും പിന്നെ സുഗ്രിവ രാമ സഖ്യത്താലേ ബാലിയെ എയ്തു കൊന്നു വാനര പടയോടൊപ്പം വാരിധി കടന്നങ്ങ് രാമ രാവണ യുദ്ധത്താൽ സീതയെ വീണ്ടെടുത്ത് അയോധ്യയിലെ രാജാവായ രാമ രാമ പാഹിമാം... ജീ ആർ കവിയൂർ 17 07 2024

ചിറകറ്റു വീണുവല്ലോ

ചിറകറ്റു വീണുവല്ലോ രാമഴക്കൊപ്പം ചുണ്ടുകളിൽ ഹരിനാമ കീർത്തന ശീലുകൾ വെള്ളി നൂലുകൾ ഒതുങ്ങാതെ പാറി പറന്നു നടക്കുനേരം ഓർമ്മകളുടെ ചിറകിലേറി അമ്പല കുളത്തിലെയല്ലി ആമ്പലുകൾ പൊട്ടിച്ചെടുത്ത കുട്ടിയായി മാറുമ്പോഴായി അവളുടെ കണ്ണിലെ തിളക്കം അറിഞ്ഞു പല രാവുകളും ഉറക്കം കെടുത്തിയ വരികൾ കടലാസും പേനയും തമ്മിലുള്ള  അടക്കം പറച്ചിലുകൾ കേൾക്കാതെ പ്രണയാക്ഷരങ്ങൾ നാണത്താൽ  പീലിവിടർത്തി ആടുന്നേരം  പകൽ വെളിച്ചം തൊട്ടുണർത്തി സ്വപ്നത്തിൻ ചിറകറ്റു വീണുവല്ലോ ജീ ആർ കവിയൂർ 16 07 2024

കർക്കടമാസത്തെ പുണ്യമാക്കാം

കർക്കടമാസത്തെ പുണ്യമാക്കാം രാമായണത്തിൻ ശീലു പാടി  രാമഴക്കൊപ്പം വന്നുവല്ലോ  കള്ളക്കർക്കിടക മാസം പഞ്ഞമൊഴിയാത്തൊരു കാലം  ഉത്തരായനത്തിൽ നിന്നുമങ്ങ്  സൂര്യൻ  ദക്ഷിണായനത്തിലെത്തും നേരമല്ലോ കര്‍ക്കടകം പിറക്കുന്നത്. അറിയാത്തവരറിയുക മാലോരേ  ആറ്റുനോറ്റ് ഞാറ്റുവേലയിൽ വിതച്ചൊരു വിത്ത് മുളപൊട്ടി വിരിഞ്ഞോരു പാടത്തായി കാറ്റും മഴയും ചവിട്ടി മെതിച്ചല്ലോ കർക്കിടകത്തിൻ ദുർഘടമകറ്റാൻ  താള്, തകര, ചീര, മത്തൻ, കുമ്പളം,  പയറ്, ചേന, ചേമ്പ്, ഉഴുന്ന്, തഴുതാമ പത്തില കഴിക്കേണമെന്നു മുത്തശ്ശി ഞവരഅരിയിതിൽജീരകം , തിരുതാളി ,ഉഴിഞ്ഞി ,ബല , അതിബല ,ചതുർജതം, ജാതിക്ക, ദനകം ,കലസം ,അസള്ളി,  ശതകുപ്പ ,മഞ്ഞൾ ,കക്കൻ കായ എന്നിവ പാലിലോ ,തേങ്ങാ പാലിലോ തിളപ്പിച്ച് ,ഉപ്പും ,ശർക്കരയും ചേർത്ത് ഏഴു ദിവസമെങ്കിലും കുടിക്കണമിതു  അത്താഴത്തിന് കർക്കിടക കഞ്ഞിമെന്നറിയുക ഒപ്പം പത്യവും  വേണമെന്നറിയുക കൂട്ടരേ വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ഇവയാണ് പഞ്ചകർമ ചികിത്സകൾ. ഇലക്കിഴി, അഭ്യംഗം,  പിഴിച്ചിൽ, ഞവരക്കിഴി തുടങ്ങി കർക്കിടകത്തിൽ ചികിത്സ ഫലം നൽകുമെന്നാണ് വിശ്വാസം. ദക്ഷിണായനത്തിലെ ആദ്...

തിരുവോണം വരവായി

ചെമ്പാവിൻ പാടം പൂത്തുലഞ്ഞു  ചിങ്ങനിലാവ് പരന്നു മനസ്സിൻ  ചില്ലകളിൽ നിന്നോർമ്മകൾ  ചിക്ക് യെന്ന് തിരുവോണം വരവായി  അത്ത പത്തോണത്തിൻ ഉത്സവം  ആർപ്പുവിളിയോടെ ഓടി വരവായി  തുമ്പകൾ പൂത്തൂ തുമ്പികൾ പാറി തുയിലുണർന്നു കുയിൽ പാട്ടുകളാൽ പുത്തൻ ചേലഉടുത്തു മാനം  പുതിയ പ്രതീക്ഷകൾ പൂവണിഞ്ഞു  പുലരുവോളം ഓണപ്പാട്ടുപാടിയാടി  പൊന്നിൻ ചിങ്ങ തിരുവാതിര മുറ്റം  അങ്ങകലെ നിന്നും വന്നു ആഘോഷം  അരികത്തഞ്ഞു അമ്മതൻ സന്തോഷം  അരുമക്കിടാങ്ങളുടെ കളി ചിരി മുഴങ്ങി  അരയാലിലകൾ ആടി രസിച്ചു  തിരുവോണം വരവായി  ജീ ആർ കവിയൂർ 15 07 2024

ഇന്നും ഉണരുന്നു...

ഇന്നും ഉണരുന്നു... മിഴികളിൽ നനവേറുന്നു ഓർമ്മകളുടെ ഒളിച്ചു കളി ഹൃദയത്തിൻ ഇടം നേടിയത് മറക്കുവാനാവുന്നില്ലല്ലോ നിദ്രാവഹീനമം രാവുകൾ വെക്‌തമാകാത ചിന്തകൾ  അടയാത്ത കണ്ണുകളിൽ നിഴൽ പരത്തുന്നു നിലാവ് കഴിഞ്ഞ കാലങ്ങളുടെ  കണക്കുകളെത്രയും  മനസിലാകാതെ ജീവിക്കുന്നു പൂർണമാവത്ത മോഹവും പേറി പുഞ്ചിരിക്കാൻ മറന്നിരിക്കുന്നു മനസ്സ് തേങ്ങി കൊണ്ടിരുന്നു ഓർമ്മകളുടെ ശേഷിപ്പുകൾ  ജീവിക്കാനും മരിക്കാനും  അനുവദിക്കുന്നില്ല മൗനമാർന്ന നിമിഷങ്ങൾ തേടികൊണ്ടിരുന്നു നിന്നെ മറവുടെയും ഓർമ്മകളുടെ ഇടയിൽ പെട്ട് വീർപ്പുമുട്ടി ഇപ്പോഴും ഹൃദയത്തിൻ കോണിൽ നിനക്കായ് ഇടം കാണുന്നു അല്ലയോ പ്രണയമേ നിനക്കായിന്നും ജീ ആർ കവിയൂർ 14 07 2024

ജീവിതവും മരണവും

ജീവിതവും മരണവും   ഇത് ജീവിതത്തിൻ്റെയും മരണത്തിൻ്റെയും വിചിത്രമായ ഒരു ക്രമമാണ്.    സന്തോഷത്തിൻ്റെ നിമിഷങ്ങൾ പോലും വേദനയോട് അടുക്കുന്നു.  അത് സ്വപ്നങ്ങളുടെ പറക്കലായാലും യാഥാർത്ഥ്യത്തിൻ്റെ പറക്കലായാലും,    ഓരോ വളവിലും മരണത്തിൻ്റെ നിഴലുണ്ട്.  ജനനം മുതൽ മരണം വരെയുള്ള ഈ യാത്ര അജ്ഞാതമാണ്    ചിലപ്പോൾ ചിരി, ചിലപ്പോൾ കരച്ചിൽ, ചിലപ്പോൾ വിജനത.  മരണം ഒരു യാഥാർത്ഥ്യമാണ്, പക്ഷേ ഭയപ്പെടരുത്.    ഇത് ജീവിതത്തിൻ്റെ ഭാഗമാണ്, അതിൽ നിന്ന് ഒഴിഞ്ഞുമാറരുത്.  ഓരോ നിമിഷവും നിങ്ങളുടെ അവസാന ശ്വാസം പോലെ ജീവിക്കുക    കാരണം മരണശേഷം എല്ലാം കടന്നുപോകും.  ജി ആർ കവിയൂർ  14 07 2024

ആത്മസ്വരൂപമേ അമ്മേ

ആത്മസ്വരൂപമേ അമ്മേ  അഴലാറ്റിത്തരുന്നോരംബികേ  ആറ്റുകാലിൽ വാഴുമംബികേ  ആറ്റുനോറ്റു വരുന്നോർക്കെല്ലാം  ആശ്വാസമരുളുന്നോരു ദേവിയമ്മേ അകതാരിൽ നിത്യം ആനന്ദമരുളും അണയാത്ത കിടാവിളക്കാണ് അമ്മ അങ്ങ് അകലത്തു നിന്നുമെത്തുന്നവർക്ക്  ആശാകേന്ദ്രമാണെന്നും ആറ്റുകാലമ്മ  അമ്പലത്തിൽ സായംസന്ധ്യയുടെ ശബ്ദം  അറിയാത്ത മനസ്സുകൾക്കും ആശ്വാസം  ആറ്റുകാലമ്മെ ധ്യാനിച്ചുനോക്കിയാൽ  അകലം മാറി നിൽക്കുന്നവർക്കുമാശ്രയം  കരുതലിന് കരവുമായ് നില്ക്കുന്ന അമ്മ  കൃതജ്ഞതയുടെ ഉദയരശ്മിയാണ് അമ്മ വിശ്വാസികളുടെ പ്രാർത്ഥനകേട്ടു  വിളക്കായ് തെളിയുന്ന ആത്മസ്വരൂപമേ അമ്മേ  ജീ ആർ കവിയൂർ 14 07 2024

താൽക്കാലിക നഷ്ടങ്ങൾ

താൽക്കാലിക നഷ്ടങ്ങൾ നിറഞ്ഞ മനസ്സോടെ ഞാൻ നിന്നെ തിരഞ്ഞു   ക്ഷണികമായ ഒരു ചിന്ത, ഒരു ശ്വാസം   നിഴലുകൾ നൃത്തം,   ഒരു ഏകാന്തതയുടെ നിശബ്ദതയിൽ   ഓർമ്മകളുടെ പ്രതിധ്വനികൾ   കാറ്റ് ചെവിയിൽ രഹസ്യങ്ങൾ മന്ത്രിക്കുന്നു   ദൂരെ എന്തോ തിരയുന്നു   വസന്തത്തിൻ്റെ ഇലകൾ കടന്നുപോയി   ഹൃദയവേദനയുടെ ആഴങ്ങളിലേക്ക്   വേനൽമഴ പോലെ കണ്ണുനീർ വീണു   ഇടത് ഭാഗത്ത്   ഇരുട്ടിൽ അവശേഷിക്കുന്നു   താൽക്കാലിക നഷ്ടങ്ങൾ    വീണ്ടെടുക്കലിൻ്റെ സ്വീകാര്യത സ്നേഹത്തിൻ്റെ പ്രകാശനം വൈകിയ ഒരു തിരിച്ചറിവ് ആത്മാവിൻ്റെ ഏക ആശ്വാസം ഇടതടവില്ലാത്ത അപേക്ഷ ജിആർ കവിയൂർ 14 07 2024

വസന്തമായ് വരുമോ

വസന്തമായ് വരുമോ മഴ പെയ്തുതോർന്ന നേരം മണ്ണിൻമണംപരന്നവേളയിൽ  മനസ്സിലോർമ്മകൾ കുളിരുകോരി മഞ്ഞവെയിൽ ചായുമ്പോളായ് മന്ദസ്മിതംപൂക്കുംചെഞ്ചൊടികളിൽ  മധുരനൊമ്പരം. നിന്നിൽപെയ്ത മഴയോ,  നനവുള്ള മിഴികളിൽ  കണ്ടൊരുസ്വപ്നമോ എൻമിഴിമുനകളിൽ കാഴ്ചകൾ പുനർജനിക്കുന്നുവോ! മഴക്കാറ്റിൻതാളത്തിൽ  നിഴൽവീശുമുകിലൊരുക്കമോ വീണ്ടും നോവറിയിക്കാനുള്ള ഭാവമോ ഈ മിന്നൽത്തിളക്കം, ഇനിയൊരു വസന്തമായ് വരുമോ?. ജീ ആർ കവിയൂർ 12 07 2024

ജീവിതായനം

ജീവിതായനം  അനുഭൂതി പൂക്കുന്ന മിഴികളിൽ  നോക്കിയിരിക്കെ അറിയുന്നു  നീയാണന്നിതൊക്കെയെന്ന്  ആഴങ്ങളിൽ നിന്നാഴങ്ങളിലേക്ക്  ആഴിയോ ഉഴിയോ അഗ്നിയുമാകാശവും  ആർജിത കർമ്മവും അണയാതെ കാക്കുമീ  അകതാരിൽ വിരിയുമീ രാഗ ദളങ്ങളും  ആത്മ സുഖം പകരുന്ന നിമിഷങ്ങൾ  കേവലം നൈമിഷികമാണെന്നറിഞ്ഞു  കണ്ണൂതുറന്നു നോക്കും മുൻപേ  കടന്നകന്നുവല്ലോ വെറുമൊരു  ജലരേഖയായി മാറുന്നുവല്ലോ  ജീ ആർ കവിയൂർ 12 07 2024

പഴയ പെട്ടി തുറന്നപ്പോൾ,

പഴയ പെട്ടി തുറന്നപ്പോൾ, പഴയ പെട്ടി തുറന്നപ്പോൾ, ഓർമ്മകളുടെ സുഗന്ധം പരക്കുന്നു. ചിലപ്പോൾ അക്ഷരങ്ങൾ,  ചിലപ്പോൾ ചിത്രങ്ങൾ, ജീവിതത്തിൻ്റെ എല്ലാ നിറങ്ങളും ദൃശ്യമാണ്.  എപ്പോഴെങ്കിലും സന്ദേശങ്ങൾ എഴുതിയവർ,  അവർ വീണ്ടും പ്രത്യക്ഷപ്പെടുന്നു.  ഒളിഞ്ഞിരിക്കുന്ന ചിരി, ചിതറിയ കണ്ണുനീർ,  എല്ലാവരും ഹൃദയത്തെ സ്പർശിക്കുന്നു.  പഴയ കളിപ്പാട്ടങ്ങളുടെ മണം, മണ്ണ്,  കുട്ടിക്കാലത്തെ തെരുവുകൾ ദൃശ്യമാണ്.  മറന്നുപോയ ആ ബന്ധങ്ങളും,  സ്നേഹത്തോടെ വീണ്ടും ഒന്നിച്ചു. ഓർമ്മകളുടെ ഈ പെട്ടി തുറക്കുമ്പോൾ കഴിഞ്ഞ നിമിഷങ്ങളുടെ പ്രതിധ്വനികൾ ഉയർന്നുവരുന്നു.  സന്തോഷത്തിൻ്റെയും സങ്കടത്തിൻ്റെയും എല്ലാ നിറങ്ങളും മൂടുന്നു,  അതിൽ ഒരു സ്ഥലം മുഴുവൻ ഉള്ളതുപോലെ.   ജി ആർ കവിയൂർ  10 07 2024

അറിയുക മാളോരേ

അറിയുക മാളോരേ  അറിയുക മാളോരേ  പൂജ്യങ്ങളേറുംതോറും സംപൂജ്യയനായ് ചിരിച്ച്  വട്ട കണ്ണടയിലൂടെ കാണുന്നു, ഗർജിക്കും സിംഹ ചുവട്ടിൽ എഴുതിയ വാചകം തിളങ്ങുന്നു സത്യമേവ ജയതേ! പതിനേഴു ഭാഷയിൽ  എഴുതപ്പെട്ട മൂല്യങ്ങൾ  കൈമാറുമ്പോൾ മറക്കുന്നു പലപ്പോഴും അതിൽ കുറിച്ച വാചകങ്ങൾ! "വാഹകനായാൾക്ക് തുക  നൽകാമെന്ന് ഞാൻ  വാഗ്ദാനം ചെയ്യുന്നു " കേവലമൊരു കടലാസ്സല്ല!ഒന്നിന്നുപത്തെന്നുതുല്യമാംസ്വർണ്ണം വച്ചിടുന്നടങ്കലായ്! അതല്ലോ നമ്മുടെ  രൂപയെന്നറിയുക മാളോരേ!  ജീ ആർ കവിയൂർ  10 07 2024