എന്തിനായി
എന്തിനായി
എന്തിനായി നാം വൈകിവന്ന മുകിലുകളായ്
സന്ധ്യനേരം ചക്രവാളപ്പടിക്കലെത്തീ...
പെയ്തു ഒഴിയാന്‍ നേരമായെങ്കിലും
പൊയ്മുഖം കാട്ടി നടക്കുന്നു വെറുതെ
വഴിയരികില്‍ കാണും ചൂണ്ടു പലകകളായി
വഴങ്ങാത്ത വാക്കുകളെ കുറിച്ച് വാചാലരായി
വിളക്കുകള്‍ വിഴുപ്പലക്കലുകള്‍ വിലങ്ങുകള്‍
വാതോരാതെ വിളമ്പുന്നു അവനവ വിശേഷങ്ങള്‍
സുഖ ദുഃഖ സംമിശ്രിതം അല്ലോ ഈ കൈവിട്ടു
സാഹസം കാട്ടുന്ന ഞാണിന്മേല്‍ കളിയല്ലോ
അവസാനം എത്തി ചേര്‍ന്ന് ജീവിതത്തിന്‍ തുരുത്തില്‍
അവസാനിക്കുമീ സായന്തന വേളയിലായി നാം ..!!
എന്തിനായി നാം വൈകിവന്ന മുകിലുകളായ്
സന്ധ്യനേരം ചക്രവാളപ്പടിക്കലെത്തീ...
പെയ്തു ഒഴിയാന്‍ നേരമായെങ്കിലും
പൊയ്മുഖം കാട്ടി നടക്കുന്നു വെറുതെ
വഴിയരികില്‍ കാണും ചൂണ്ടു പലകകളായി
വഴങ്ങാത്ത വാക്കുകളെ കുറിച്ച് വാചാലരായി
വിളക്കുകള്‍ വിഴുപ്പലക്കലുകള്‍ വിലങ്ങുകള്‍
വാതോരാതെ വിളമ്പുന്നു അവനവ വിശേഷങ്ങള്‍
സുഖ ദുഃഖ സംമിശ്രിതം അല്ലോ ഈ കൈവിട്ടു
സാഹസം കാട്ടുന്ന ഞാണിന്മേല്‍ കളിയല്ലോ
അവസാനം എത്തി ചേര്‍ന്ന് ജീവിതത്തിന്‍ തുരുത്തില്‍
അവസാനിക്കുമീ സായന്തന വേളയിലായി നാം ..!!
Comments