സ്മരണാഞ്ജലി
സ്മരണാഞ്ജലി ഓരോ അണുവിലും തുടിപ്പു എന്‍ ആത്മസംവേദനങ്ങള്‍ കാതോര്‍ക്കുന്നു എന്തിനുമെതിനും കാണാ കാഴ്ചകള്‍ തേടുന്നു അകപ്പുറങ്ങളിലായി അറിയിലലാ കണ്ടിട്ടില്ല എന്‍ തലയുടെ പിറകിലും ഇല്ല എന്‍ അറിവുകളൊക്കെ പരിമിതം കേള്‍ക്കുന്നു വെങ്കിലും കണ്ടിട്ടില്ല ഇതുവരക്കും എന്‍ കാതുകളെ കാണുന്നതൊക്കെയോ വെറും ഛായാരൂപങ്ങള്‍ തീര്‍ത്തൊരു മായിക ലോകകാഴ്ചകളത്രെ മിടിപ്പു ഹൃദയവും ഘടികാരവുമൊരുപോലെ എന്ന് ഒടുങ്ങുമതിന്‍ തുടിപ്പുകളെന്നറിയാതെ ഓര്‍ക്കാതെ മറ്റു അംഗുലിയങ്ങളെന്‍ നേര്‍ക്കുതന്നെ അറിയുകില്‍ ഒന്നുമേ ഇല്ലയെങ്കിലും നടിക്കുന്നു ഞാനെന്നയീ സംജ്ഞയെ ഉയര്‍ത്തി സംജാതമാകും വിദ്വേഷങ്ങളെ മാത്രം വിമര്‍ശന വഴികളിലുടെ ഏറെ ഖിന്നനായി ഓര്‍ത്താലിത് വെറും സമയം പോക്കുകളല്ലോ ഇല്ലയിനി ഞാന്‍ ഒന്നുമേ പറയുവാന്‍ ശക്തനല്ല സ്മൃതികളില്‍ പുണ്യം തീര്‍ക്കുന്നു നിത്യം എന്‍ കനവുകളിലുടെ ഒഴുകിയെത്തുമിനി ശേഷിച്ച എന്‍ സര്‍ഗ്ഗ ശക്തിയെ കുറിക്കാനുള്ള മഷിയത്രയും കാവ്യദേവിയുടെ സ്മരണക്കുമുന്നില്‍