മധുരം മധുരം മലയാളം
മധുരം മധുരം മലയാളം
മധുരം മധുരം മലയാളം
മലരട്ടെ നിൻ സുഗന്ധം
മലയോളം ഉയരട്ടെ നിൻ നാമം
മാറ്റൊലി കൊള്ളട്ടെ നിൻ നാദം
കേരത്തിൻ കൈയ്യാൽ മാടിവിളിക്കും
കലകളുറങ്ങും കഥകളി തെയ്യം തിറതുള്ളും
കവിത്രയങ്ങളുറങ്ങും കാമിനിയാം
കര കവിയും മനസ്സിൻ ആശാ സങ്കേതം
നന്മ നിറയ്ക്കും മനസ്സിലെന്നും മലയാളം
നിത്യം പുണ്യം പകരും സുന്ദരി എൻ മലയാളം
നാനാ വർണ്ണ ജാതികളിൽ പുലരട്ടെ എൻ മലയാളം
നിറയട്ടെ പകരട്ടെ സിരകളിൽ ശക്തി എൻ മലയാളം
മകര മഞ്ഞിൻ കുളുർമ്മനല്‍കുമെൻ മലയാളം
മാന്തളിരിൻ മാമുണ്ട് കൂവിവിളിക്കും കോകിലമെൻ മലയാളം
മധുരമധി മധുരമെൻ മയിലാടും മോഹനമെൻ മലയാളം
മറക്കില്ലൊരിക്കലുമെൻ മനസ്സിൽ നിന്നുമെൻ അമ്മ മലയാളം
മധുരം മധുരം മലയാളം
മലരട്ടെ നിൻ സുഗന്ധം
മലയോളം ഉയരട്ടെ നിൻ നാമം
മാറ്റൊലി കൊള്ളട്ടെ നിൻ നാദം
കേരത്തിൻ കൈയ്യാൽ മാടിവിളിക്കും
കലകളുറങ്ങും കഥകളി തെയ്യം തിറതുള്ളും
കവിത്രയങ്ങളുറങ്ങും കാമിനിയാം
കര കവിയും മനസ്സിൻ ആശാ സങ്കേതം
നന്മ നിറയ്ക്കും മനസ്സിലെന്നും മലയാളം
നിത്യം പുണ്യം പകരും സുന്ദരി എൻ മലയാളം
നാനാ വർണ്ണ ജാതികളിൽ പുലരട്ടെ എൻ മലയാളം
നിറയട്ടെ പകരട്ടെ സിരകളിൽ ശക്തി എൻ മലയാളം
മകര മഞ്ഞിൻ കുളുർമ്മനല്‍കുമെൻ മലയാളം
മാന്തളിരിൻ മാമുണ്ട് കൂവിവിളിക്കും കോകിലമെൻ മലയാളം
മധുരമധി മധുരമെൻ മയിലാടും മോഹനമെൻ മലയാളം
മറക്കില്ലൊരിക്കലുമെൻ മനസ്സിൽ നിന്നുമെൻ അമ്മ മലയാളം
Comments