കുറും കവിതകൾ 145


കുറും  കവിതകൾ 145

സൂര്യന്റെ ഒളിച്ചു കളി
കുറുങ്കാടിൻ ഇടയിൽ
മാറാട്ടത്തിൻ നിഴലനക്കം

പ്രാവിന്റെ കൂടു കൂട്ടൽ
ചൂലിൻ മുന്നിൽ
നിഷ്ഫലം

നഗരോദ്യാനത്തില്‍
ഒരു മരം
വനം വിസ്മൃതിയില്‍

രാമഴയിലെ യാത്രക്കു
അകമ്പടി
തവളകളുടെ കച്ചേരി

വേദന നിറഞ്ഞ നിന്‍
ഹൃദത്തിന്‍ ആഴം മറിയുന്നു
ഒരു പേകിനാവു പോല്‍

മേഘാവൃതമാമാകാശം
പൂക്കൾ പോലും
സുഖ നിദ്രയില്‍

നീഹാര ബിന്ദുക്കള്‍
പുതപ്പിട്ടു മുടുന്നു ഇലകളാല്‍
മറയുന്ന സൂര്യ ബിംബവും

മൂകമായ നടത്തത്തില്‍
ചവിട്ടി മെതിക്കപ്പെടുന്നു
ജീവന്റെ തുടിപ്പുകളെ

പൂര്‍ണ്ണ ചന്ദ്രന്‍
ഉണങ്ങിയ ചില്ലകളില്‍
വിരിഞ്ഞ പുഷ്പം പോല്‍

ശാന്തമായ രാത്രി
കുമ്പിയ പൂക്കളെ നോക്കി  
പുഞ്ചിരിക്കും ചന്ദ്രൻ .........

നിശബ്ദ പ്രാര്‍ത്ഥന
മനസ്സിനെ
നീലിമയിലലിയിക്കുന്നു

പടരാം എന്ന്
മൂളി അടുത്തു
പൂവിനരികെ ഭ്രമരം

സൂര്യനെയും ചന്ദ്രനേയും
കൈയ്യില്‍ കൊണ്ട് തന്നിട്ടും
എന്‍ ഹൃദയത്തെ നീ
അറിയാതെ പോയല്ലോ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “