തനിച്ചാക്കി
തനിച്ചാക്കി
തിങ്കളുദിച്ചു
താരകളുണര്‍ന്നു
മഞ്ഞുരുകി മുത്തുമണികള്‍
ചിതറി പച്ചപുല്‍ പരവതാനി വരിച്ചു
വള്ളികുടില്‍ ഒരുങ്ങി
പഞ്ഞിമെത്തമേല്‍ പട്ടു വിരികളില്‍
പുഷ്പങ്ങള്‍ തൂകി
കുന്തിരിക്ക ധൂമ മേഘങ്ങള്‍
സുഗന്ധം പരത്തി
വെള്ളി താലങ്ങളില്‍ ഫലങ്ങള്‍ നിറഞ്ഞു
ചഷകങ്ങില്‍ മധുരം നിറഞ്ഞു
ഗസലിന്‍ സംഗീതം ഉണര്‍ന്നു
എന്‍ ദീര്‍ഘ നിശ്വാസം മാത്രം
നിറഞ്ഞു വീര്‍പ്പു മുട്ടിച്ചു
നീ മാത്രമെന്തേ വന്നില്ല
നിദ്രയെന്നെ വിട്ടകന്നു
നിന്‍ ഓര്‍മ്മകള്‍ മാത്രമെന്നെ തനിച്ചാക്കി
തിങ്കളുദിച്ചു
താരകളുണര്‍ന്നു
മഞ്ഞുരുകി മുത്തുമണികള്‍
ചിതറി പച്ചപുല്‍ പരവതാനി വരിച്ചു
വള്ളികുടില്‍ ഒരുങ്ങി
പഞ്ഞിമെത്തമേല്‍ പട്ടു വിരികളില്‍
പുഷ്പങ്ങള്‍ തൂകി
കുന്തിരിക്ക ധൂമ മേഘങ്ങള്‍
സുഗന്ധം പരത്തി
വെള്ളി താലങ്ങളില്‍ ഫലങ്ങള്‍ നിറഞ്ഞു
ചഷകങ്ങില്‍ മധുരം നിറഞ്ഞു
ഗസലിന്‍ സംഗീതം ഉണര്‍ന്നു
എന്‍ ദീര്‍ഘ നിശ്വാസം മാത്രം
നിറഞ്ഞു വീര്‍പ്പു മുട്ടിച്ചു
നീ മാത്രമെന്തേ വന്നില്ല
നിദ്രയെന്നെ വിട്ടകന്നു
നിന്‍ ഓര്‍മ്മകള്‍ മാത്രമെന്നെ തനിച്ചാക്കി
Comments