കുറും കവിതകള്‍ 153

കുറും കവിതകള്‍ 153 

കുരുങ്ങികിടന്നു 
മരകൊമ്പിന്‍ ഇടയില്‍ 
അര്‍ദ്ധേന്ദു

വേലിയേറ്റ പതയില്‍
മുങ്ങി പൊങ്ങി കടല്‍ക്കൊക്ക് 
ചതുപ്പിലെ പുല്ലിന്‍ ഒളിക്കുന്നു 

കവിഞ്ഞൊഴുകുന്ന കുളം
നിഴല്‍ കണ്ടു നാണിച്ചു
കരയിലെ ഒരരുളിമരം

ഗ്രിഷ്മ ചൂടേറ്റ
മനസ്സിൻ ആകാശത്തും
അവളുടെ കണ്ണിലും നക്ഷത്ര തിളക്കം

വേനലുള്ള രാത്രിയിൽ
ഒച്ചുപോലും പിൻ തുടരുന്നു
ഈയാം പാറ്റകളെ

ചതുപ്പിലെ പുല്ല്
വളരുന്ന നിഴലിൽ
മയങ്ങുന്ന രാത്രി

തുരുമ്പിച്ച റയില്‍പാത
കാട്ടു പനിനീർപൂവിൻ ഗന്ധം
കെട്ടിടങ്ങള്‍ ശാന്തമായുറക്കത്തില്‍

രാവേ നിൻ വരവും കാത്തു
ഏറുമാട പടിയിൽ
നെഞ്ചിടുപ്പോടെ .....

സൗജന്യമെന്നതിന്‍
ചുവട്ടിലെ * കാണാതെ
ജനം സ്വപ്നലോകത്തു

(*കണ്ടിഷന്‍ അപ്പലയിഡ്)

പുലരിയുടെ ലഹരിയില്‍
മയങ്ങും നീഹാര ബിന്ദു
പുല്ലരിക്കും കാഴ്ച സുഖം

മഞ്ഞ വെയില്‍ മരണത്താല്‍
സസ്യ ജാലകങ്ങളുടെ
താഴവരയില്‍ മൗന തപം

സത് ചിത്
ആനന്ദത്തില്‍
ക്രിക്കറ്റ്‌ ലോകം

അരുതാത്തതൊക്കെ
മറക്കാനോയി പറുദ
മനസ്സിനെ മറക്കാന്‍ ആകുമോ

Comments

keraladasanunni said…
വാസ്തവം. ഏതു പരസ്യത്തിലും വളരെ ചെറിയൊരു * ഉണ്ട്. അതു വായിക്കാന്‍ 
ആരൌം മിനക്കെടാറില്ല എന്ന അറിവാണ്‍ കണ്ടീഷന്‍സ് അപ്‌ലൈഡ് കൊടുക്കാന്‍ കാരണം.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “