ഒരു നൊമ്പരം

ഒരു നൊമ്പരം


ചാരുവാന്‍ ഇന്ന് ഇല്ല
ചാമരം വീശും കാറ്റിനൊടൊപ്പം
ചലച്ചിത്രം പോലെ എന്‍ മനസ്സിന്‍
വെള്ളി തിരയില്‍  ഓര്‍മ്മകള്‍ തെളിയുന്നു
വെളുത്തിരുട്ടുവോളം മുറ്റത്തുവന്നു ചേരും
നാടിന്റെ ദുഖങ്ങള്‍ക്ക്‌  തീര്‍പ്പുകല്‍പ്പിക്കും
പ്രൌഡ ഗംഭീര സ്വരങ്ങള്‍ക്ക് ഇടയില്‍
താമ്പൂല ചര്‍വണം നടത്തുന്ന കര്‍ക്കശ സ്വരത്തിന്‍
എത്രയോ ജീവിതങ്ങള്‍ക്ക് വഴിതെളിച്ചൊരു
പ്രഭാപൂരത്തെ ഞങ്ങള്‍ കൊച്ചുമക്കള്‍ക്ക്
നല്‍കിയ വാത്സല്യ മധുരം മറക്കുവാന്‍
കഴിഞ്ഞില്ലേ ഏറെ വിഷമം എന്തെന്ന്
പറയാതെ വയ്യ ,എട്ടാനാ ചാരുകസേര
കച്ചവടക്കാരന്റെ കണ്ണിനു മുന്നില്‍
നല്‍കുവാന്‍ ഒരുങ്ങുമ്പോള്‍ ഉരിയാടാനാവാതെ
കണ്ടുനിന്നു കണ്ണു നിറക്കാനെ കഴിഞ്ഞുള്ളൂ
ഇല്ല വില്‍ക്കേണ്ട എന്നു അനുജത്തി
വാവിട്ടു കരഞ്ഞത് ഇന്നുമെന്നെ
നൊമ്പരപ്പെടുത്തുന്നു ,അപ്പുപ്പന്റെ
ഓര്‍മ്മകള്‍ ഏറെ  ഗദ്ഗദചിത്തനാക്കുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “