കപിയുടെ ദുഃഖം

കപിയുടെ ദുഃഖം


വാമനന്‍ വന്നു മഹാബലി പോയി
മഴുവെറിഞ്ഞു രാമന്‍
ശാപം തുടര്‍ന്നു കൊണ്ടേയിരുന്നു  

ജന സംഭ്രമ പരിപാടി
ഉപദ്രവമേറെ എങ്ങിനെ
പ്രതികള്‍ കരിക്കാതെ ഇരിക്കും
വികസ്വനമില്ലാതെ വികാസവും
വികസനവും കീശയില്‍ മാത്രം
ഹോ എന്റെ നാട് എന്നാണു
ചവുട്ടി ഉയര്‍ത്തുക ഇനിയും
ദൈവത്തിന്റെ നാടാവുക

പ്രതികരിച്ചു കവി
അവന്റെ മനസ്സ് തുറന്നു
ഇനി എപ്പോഴാണാവോ അവൻ
പുകസയിൽ നിന്നും
പുറത്താവുക ഒപ്പം തുലികയാൽ
അമ്പത്തൊന്നു വെട്ടേറ്റു
കോടി പുതപിച്ചു
ചുട്ടു കരിച്ചു
കാവ്യ ദേവി പാഹിമാം പാഹിമാം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “